ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറായും വിധേയനിൽ വില്ലനായ ഭാസ്കര പട്ടേലർ എന്ന ജന്മിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.
advertisement
കൊച്ചിയിലും വയനാട്ടുമായി 35 ദിവസം കൊണ്ട് പൂർത്തിയാകുന്ന ചിത്രത്തിൽ നയൻതാര നായികയായി എത്തുന്നുവെന്നും റിപ്പോർട്ടുണ്ട്.
മമ്മൂട്ടി-അടൂർ കോംബോ
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്നും അടൂർ ചിത്രങ്ങൾ. മതിലുകൾ 1989 ലും വിധേയൻ 1993ലും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തു. വിധേയൻ സംസ്ഥാന ചലച്ചിത്ര അവാർഡും സമ്മാനിച്ചു.
