അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങളാണ് ടീസറിൻ്റെ പ്രധാന ആകർഷണം. ചിത്രത്തിലെ മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ഗംഭീര ആക്ഷൻ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി മാറുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ മമ്മൂട്ടി 'പാട്രിയറ്റി'ൻ്റെ ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തിയത് ആരാധകർ നേരത്തെ ആഘോഷമാക്കിയിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്.
advertisement
സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറത്തു വരും. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ആയാണ് ചിത്രത്തിന്റെ മുൻ ഷെഡ്യൂളുകൾ പൂർത്തിയാക്കിയത്.