വിയോഗവാർത്തയറിഞ്ഞ ഉടൻ തന്നെ കൊച്ചിയിലെ നടന്റെ വസതിയിലേക്ക് ആദ്യമെത്തിയവരിൽ ഒരാൾ മമ്മൂട്ടിയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ലാലിന്റെ വീട്ടിലെത്തിയ അദ്ദേഹം ശാന്തകുമാരിയമ്മയുടെ ഭൗതികദേഹത്തിന് മുന്നിൽ അന്ത്യോപചാരമർപ്പിക്കുകയും ഏറെ നേരം നടനൊപ്പം ചിലവഴിക്കുകയും ചെയ്തു. നടൻ രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം, ശാന്തകുമാരി അമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പിൽ നടക്കും. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ച് ശാന്തകുമാരിയമ്മ അന്തരിച്ചത്. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷമായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ അമ്മയുടെ അന്ത്യനിമിഷത്തില്‍ ലാലും ഒപ്പമുണ്ടായിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Dec 31, 2025 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഹൃദയഭാരം തോന്നുന്നു..തളരാതെയിരിക്കൂ പ്രിയ ലാല്‍'; നടൻ മോഹന്‍ലാലിന്‍റെ അമ്മയുടെ വിയോഗത്തില്‍ മമ്മൂട്ടി
