TRENDING:

ഈ വർഷം അവസാനിക്കും മുൻപേ മമ്മൂട്ടിയുടെ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' ഒ.ടി.ടിയിൽ

Last Updated:

മമ്മൂട്ടിയെ നായകനാക്കി, ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി (Mammootty), ഗൗതം വാസുദേവ് ​​മേനോൻ (Gautham Vasudev Menon) ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' (Dominic and the Ladies' Purse) ഡിസംബർ 19 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി, ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്'.
ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്
ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്
advertisement

കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു ചെറിയ ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പൊലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്. ഡൊമിനിക്കിന്റെ അസിസ്റ്റന്റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്റെ ‘വിഘ്നേഷി’ൽ നിന്നാണ് സിനിമ തുടങ്ങുന്നത്.

അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽ നിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു. നിസാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്റെ ഉടമയെത്തേടി ഇറങ്ങുന്നതോടെ ഡൊമിനിക്കിന്റെ അന്വേഷണം കൂടുതൽ ദുരൂഹമായ മേഖലകളിലേക്ക് കടക്കുന്നു. മമ്മൂട്ടി–ഗോകുൽ സുരേഷ് കോംബോയ്ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈൻ ടോം ചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

advertisement

45 ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനായത് മുഴുവൻ അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും ഫലമാണെന്നും മമ്മൂട്ടിയുടെ കൂടെ വർക്ക്‌ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ഗൗതം വാസുദേവ് ​​മേനോൻ കൂട്ടിച്ചേർത്തു.

കുടുംബവും കുട്ടികളുമായി കാണാവുന്ന രസകരമായ കുറ്റാന്വേഷണ സിനിമയായ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഡിസംബർ 19 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The much-awaited Mammootty and Gautham Vasudev Menon film 'Dominic and the Ladies' Purse' will start streaming on ZEE5 from December 19. 'Dominic and the Ladies' Purse' is Gautham Vasudev Menon's first Malayalam film starring Mammootty in the lead. Mammootty plays the character of CI Dominic, who lives with a small detective agency in a rented flat in Kochi

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഈ വർഷം അവസാനിക്കും മുൻപേ മമ്മൂട്ടിയുടെ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' ഒ.ടി.ടിയിൽ
Open in App
Home
Video
Impact Shorts
Web Stories