അസുഖം ബാധിച്ചതിനെ തുടർന്ന് മമ്മൂട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചുവെന്ന തരത്തിലാണ് വാർത്ത എത്തിയത്. ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ പിആർ ടീം വ്യക്തമാക്കി. റംസാൻ മാസം ആയതിനാലാണ് അദ്ദേഹം ഒരു ചെറിയ ഇടവേള എടുത്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂർത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനിൽ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണിത്. താൽക്കാലികമായി എംഎംഎംഎൻ (മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും അഭിനയിക്കുന്നുണ്ട്.
advertisement
അടുത്തിടെ, മമ്മൂട്ടി തന്റെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരുന്നു. 2023 ൽ പ്രഖ്യാപിച്ച ചിത്രം, നിർമ്മാണവും പോസ്റ്റ്-പ്രൊഡക്ഷനും പൂർത്തിയാക്കി 2025 ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക.