വീട്ടിലിരുന്നുള്ള ജോലിയാണെന്നും, മറ്റ് ജോലികൾ ഒന്നും ഇല്ലാത്തത് കൊണ്ട് വർക്ക് ഔട്ടാണ് പരിപാടിയെന്നും ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കിട്ടത്.
Also Read: Mammootty New Look 'ഇനീപ്പ ഞങ്ങള് നിക്കണോ അതോ പോണോ'; മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയോട് യുവതാരങ്ങൾ
മുടി അൽപ്പം വളർത്തിയും സാൾട്ട് ആന്റ് പെപ്പർ ലുക്കിലുള്ള താടിയും ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണോ എന്ന കാര്യം വ്യക്തമല്ല. യുവാക്കള്‍ക്കുള്ള വെല്ലുവിളിയാണിതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ദുല്‍ഖര്‍ സല്‍മാന് മത്സരമാകുമോ ഇതെന്നും ആരാധകർ ചോദിക്കുന്നു.
മാസ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തെ കണ്ട് സിനിമ ലോകവും ഞെട്ടിയിരിക്കുകയാണ്. നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ ഈ അമ്പരപ്പ് പങ്കുവെക്കുകയും ചെയ്തു. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു.