നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mammootty New Look 'ഇനീപ്പ ഞങ്ങള് നിക്കണോ അതോ പോണോ'; മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയോട് യുവതാരങ്ങൾ

  Mammootty New Look 'ഇനീപ്പ ഞങ്ങള് നിക്കണോ അതോ പോണോ'; മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയോട് യുവതാരങ്ങൾ

  Mammootty New Look | മാസ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തെ കണ്ട് മലയാള സിനിമ താരങ്ങളും ഞെട്ടിയിരിക്കുകയാണ്

  Mammootty New Look

  Mammootty New Look

  • Share this:
   മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലായതോടെ ചിത്രം ഏറ്റെടുത്ത് മലയാള സിനിമ ലോകവും. മാസ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തെ കണ്ട് മലയാള സിനിമ താരങ്ങളും ഞെട്ടിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്‍റുകളുമായി എത്തിയിരിക്കുന്നത്.

   ഇനീപ്പ ഞങ്ങൾ നിക്കണോ അതോ പോണോ എന്നാണ് യുവതാരം ഷെറഫുദ്ദീൻ മമ്മൂട്ടിയുടെ കമന്‍റുമായി ആദ്യം എത്തിയത്. ചിത്രത്തിന് പിന്നാലെ താരത്തിന്റെ കമന്റും വൈറലായി.

   Also read: Mammootty പ്രായമൊക്കെ വെറും നമ്പറല്ലേ! പുത്തൻ ലുക്കിൽ കൂടുതൽ ഗ്ലാമറായി ഞെട്ടിച്ച് മമ്മൂട്ടി

   ടൊവിനോ തോമസ്, രമേഷ് പിഷാരടി, ഗണപതി, റിമി ടോമി, അനു സിത്താര, രജിഷ വിജയൻ, പേർളി മാണി തുടങ്ങി ഒട്ടേറെ താരങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അഭിപ്രായങ്ങളുമായി എത്തിയിട്ടുണ്ട്.
   View this post on Instagram

   Work at Home ! 🤔 Work from Home ! 😏 Home Work ! 🤓 No other Work 🤪 So Work Out ! 💪🏻


   A post shared by Mammootty (@mammootty) on

   താരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ട ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വർക്ക് ഔട്ടിനിടെയുള്ള ചിത്രമാണ് താരം പുറത്തുവിട്ടിരിക്കുന്നത്. വീട്ടിലിരുന്നുള്ള ജോലിയാണെന്നും, മറ്റ് ജോലികൾ ഒന്നും ഇല്ലാത്തത് കൊണ്ട് വർക്ക് ഔട്ടാണ് പരിപാടിയെന്നും ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിരുന്നു. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കിട്ടത്.
   Published by:user_49
   First published: