TRENDING:

Mohanlal Mammootty | ലാലിന്‍റെ പുതിയ വീട്ടില്‍ അതിഥിയായി ഇച്ചാക്കാ ; ചിത്രം പങ്കുവെച്ച് സൂപ്പര്‍ താരങ്ങള്‍

Last Updated:

കൊച്ചി കുണ്ടന്നൂരില്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയ പുതിയ ലക്ഷ്വറി ഫ്ലാറ്റിലാണ് മമ്മൂട്ടി അതിഥിയായെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന്‍റെ പുതിയ വീട്ടില്‍ അതിഥിയായി എത്തി നടന്‍ മമ്മൂട്ടി. കൊച്ചി കുണ്ടന്നൂരില്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയ പുതിയ ലക്ഷ്വറി ഫ്ലാറ്റാണ് മമ്മൂട്ടി സന്ദര്‍ശിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഇരുവരുടെ സൗഹൃദം സിനിമ ലോകത്ത് ഏറെ പ്രശസ്തമാണ്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
advertisement

കൊച്ചിയിലെ കുണ്ടന്നൂരുള്ള ഐഡന്റിറ്റി ബില്‍ഡിങ്ങിലാണ് പുതിയ ഫ്‌ളാറ്റ്. ഇവിടെ അടുത്തടുത്ത രണ്ട് നിലകള്‍ ഒന്നിച്ച് ചേര്‍ത്ത് ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 9000 ചതുരശ്രഅടിയാണ് ഫ്‌ളാറ്റിന്റെ വിസ്തീര്‍ണം.

കഴിഞ്ഞ മാസം നടന്ന പുതിയ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും മോഹന്‍ലാലിന്‍റെ പുതിയ വീട്ടിലെത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറവലായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച ML- 2255 നമ്പറിലുള്ള ലാംബ്രെറ്റ അഥവാ ലാമ്പി സ്കൂട്ടറും ഫ്ലാറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal Mammootty | ലാലിന്‍റെ പുതിയ വീട്ടില്‍ അതിഥിയായി ഇച്ചാക്കാ ; ചിത്രം പങ്കുവെച്ച് സൂപ്പര്‍ താരങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories