TRENDING:

ന്യൂജെൻ പടത്തിൽ ഇടിച്ചു നിരത്താൻ മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി; 'ചത്ത പച്ച'യിൽ മമ്മുക്കയുടെ റോളെന്ത്?

Last Updated:

അഞ്ചു ദിവസത്തോളം അഭിനയിക്കേണ്ട സുപ്രധാനമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റസ്‌ലിംഗ് പശ്ചാത്തലത്തിൽ
മമ്മൂട്ടി
മമ്മൂട്ടി
advertisement

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്ത പച്ച' എന്ന ചിത്രത്തിൽ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി വിവരം. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടങ്കിലും റസ്‌ലിംഗ് കോച്ച് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് പരക്കെ സംസാരം.

ചിത്രത്തിൻ്റെ കഥാഗതിയിൽ അതിനിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിൻ്റെ കടന്നുവരവ് എന്നാണു സൂചന. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിഥി വേഷമാണെന്ന് ചില വാർത്താ മാധ്യമങ്ങളിൽ വാർത്ത വരുന്നുണ്ടങ്കിലും, അഞ്ചു ദിവസത്തോളം അഭിനയിക്കേണ്ട സുപ്രധാനമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്.

advertisement

ഹൈദരാബാദിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിൻ ചെയ്ത മമ്മൂട്ടി അവിടുത്തെ ഭാഗങ്ങൾ പൂർത്തിയാക്കി ദുബായിലേക്കാണ് പോയത്. ദുബായിൽ നിന്നും നേരെ യു.കെയിലേക്കു പോകുന്ന മമ്മൂട്ടി അവിടെ മഹേഷ് നാരായണൻ ചിത്രത്തിൽ വീണ്ടും ജോയിൻ ചെയ്യും.

അതിനുശേഷം കേരളത്തിലെത്തുന്ന മമ്മൂട്ടി ആദ്യം ചത്തപച്ചയിൽ അഭിനയിക്കുമെന്നാണറിയാൻ കഴിഞ്ഞത്. ചിത്രത്തിൻ്റെ മറ്റു ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. മമ്മൂട്ടി അഭിനയിക്കുന്ന പോർഷനോടെ 'ചത്ത പച്ച' പൂർത്തിയാകും. റീൽ വേൾഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷിഹാൻ ഷൗക്കത്ത്, റിധേഷ് രാമകൃഷ്ണൻ എന്നിവർ ചിത്രം നിർമിക്കും. പി.ആർ.ഒ.- വാഴൂർ ജോസ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Mammootty is reportedly playing an important role in the wrestling-themed film 'Chattha Pacha' directed by debutant Advaith Nair, starring Arjun Ashokan, Roshan Mathew and Ishan Shoukat in the lead roles. While there are many rumors about his character in the film, it is widely rumored that Mammootty will be playing a wrestling coach

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ന്യൂജെൻ പടത്തിൽ ഇടിച്ചു നിരത്താൻ മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി; 'ചത്ത പച്ച'യിൽ മമ്മുക്കയുടെ റോളെന്ത്?
Open in App
Home
Video
Impact Shorts
Web Stories