സിനിമയിൽ നിന്ന് നേടിയ അംഗീകാരങ്ങൾക്ക് പകരമായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തിൽ നിന്ന് ഉടലെടുത്തതാണ് മംമ്തയുടെ പുതിയ സംരംഭം. സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന തങ്ങളുടെ പുതിയ പ്രോജക്ടിൽ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാൻ കഴിയുമെന്നതും ഈ പ്രൊഡക്ഷൻ ഹൗസിന്റെ സവിശേഷതായി മംമ്ത മോഹൻദാസ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം, അതായത് നവംബർ അഞ്ചിന് എല്ലാവരും ഒത്തുകൂടും എന്ന് പറഞ്ഞ ശേഷമാണ് മംമ്തയെ കൂട്ടുകാർ ഇടംവലം നിന്ന് കളിയാക്കാൻ തുടങ്ങിയത്. ബാൽക്കണിയിലാണോ അതോ വേറെവിടെങ്കിലുമാണോ എന്ന് കൂട്ടത്തിലൊരാൾ. രണ്ട് മണിക്കൂർ അല്ലെങ്കിൽ മൂന്നു മണിക്കൂറിനു ശേഷം പറയാമെന്നായി മംമ്ത. പോരേ പൂരം? പറഞ്ഞ് പറഞ്ഞ് ഒടുവിൽ എല്ലാവരും കൂടി മംമ്തയെ പ്രധാനമന്ത്രി മംമ്ത മോദിയാക്കി. ശ്രിന്ദയാണ് മംമ്തയ്‌ക്കു ഈ പേര് നൽകിയതും. ആ വീഡിയോ ചുവടെ:
advertisement
ഇനിയുമൊരുപാട് കാമ്പുള്ള കഥകൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ തങ്ങൾക്കാകുമെന്ന് പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിങ്ങിനിടെ മംമ്ത പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. മംമ്‌തയുടെ ആദ്യ നിർമാണ സംരംഭത്തിൽ മൂന്ന് ദേശീയ പുരസ്‌കാര ജേതാക്കൾ അണിനിരക്കുന്നുണ്ട്.