ആദ്യമായി പ്രഭാസിനെ പരിചയപ്പെട്ടത് ബിരിയാണി കഴിക്കുമ്പോൾ; ആ കഥയുമായി മമ്ത മോഹൻദാസ്
Last Updated:
Mamtha Mohandas on catching up with Prabhas after a long time | ആദ്യ കണ്ടുമുട്ടൽ പത്തു വർഷങ്ങൾക്ക് മുൻപ്
ഏറെ വർഷങ്ങൾക്ക് ശേഷം പ്രഭാസിനെ കണ്ടു മുട്ടുകയായിരുന്നു മമ്ത മോഹൻദാസ്. സാഹോയുടെ പ്രചരണാർത്ഥം കേരളത്തിൽ എത്തിയതാണ് പ്രഭാസ്. കൃത്യമായി പറഞ്ഞാൽ അവർക്കിടയിൽ പത്തു വർഷത്തിന്റെ ഇടവേള വന്നു. ജീവിതത്തിലും തൊഴിലിലും ഇരുവരും ഒരുപാട് ദൂരം പോയി.
പ്രഭാസ് മലയാളികളുടെ പ്രിയ ബാഹുബലി ആവുന്നതിനും വളരെ മുൻപാണ് ആ കണ്ടുമുട്ടൽ. കൊച്ചിയിൽ നടന്ന പരിപാടിക്കിടെ പ്രഭാസിനെ വീണ്ടും കണ്ടു മുട്ടിയപ്പോൾ ആ ഓർമ്മ പുതുക്കുകയായിരുന്നു മമ്ത. ആദ്യ കൂടിക്കാഴ്ചയെപ്പറ്റി മമ്ത ഇൻസ്റ്റാഗ്രാമിൽ വിവരിക്കുന്നു.
അന്ന് ആദ്യ ചിത്രവുമായി തെലുങ്കിൽ എത്തിയതാണ് മമ്ത. ഉച്ചയൂണിനായി പോയത് രാജമൗലിയുടെ ഹൈദരാബാദിലെ വീട്ടിൽ. അതിനിടയിലാണ് പ്രഭാസിനെ പരിചയപ്പെടുന്നത്. അന്ന് അടുത്തിരുന്നു ഭക്ഷണം കഴിച്ച അവർ രുചികരമായ ബിരിയാണി കഥ പറഞ്ഞാണ് സമയം കളഞ്ഞത്.
advertisement
advertisement
അടുത്ത ചിത്രം സാഹൊയ്‌ക്ക് ആശംസകൾ അർപ്പിച്ചാണ് മമ്ത തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോ സംവിധാനം ചെയ്തിരിക്കുന്നത് റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ്. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാള താരം ലാലും ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച പടമാണ് സാഹോ. ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ആവും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2019 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദ്യമായി പ്രഭാസിനെ പരിചയപ്പെട്ടത് ബിരിയാണി കഴിക്കുമ്പോൾ; ആ കഥയുമായി മമ്ത മോഹൻദാസ്