അടുത്തിടെ, ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിൽ രൂക്ഷ വിമർശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു.
advertisement
മൻസൂർ അലി ഖാൻ തന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും, അതിനെ ശക്തമായി അപലപിക്കുന്നതായും തൃഷ പറഞ്ഞു. ഇത്തരത്തിൽ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു.
തൃഷയെ പിന്തുണച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്, നടി മാളവിക മോഹനന്‍, നടന്‍ ചിരഞ്ജീവി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മാപ്പുപറയണമെന്ന് തമിഴ് സിനിമ അഭിനേതാക്കളുടെ സംഘടനമായ നടികര്‍ സംഘവും ആവശ്യപ്പെട്ടിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
November 24, 2023 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്നോട് ക്ഷമിക്കൂ' വിവാദ പരാമര്‍ശത്തില്‍ തൃഷയോട് മന്‍സൂര്‍ അലിഖാന്‍ മാപ്പുപറഞ്ഞു