സരക്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു മൻസൂർ അലി ഖാൻ താൻ മാപ്പുചോദിക്കില്ലെന്ന് പറഞ്ഞത്. ഇത്തരത്തിലുള്ള ഒരു നടപടി താരസംഘടനയുെടെ ഭാഗത്ത് തനിക്കെതിരെ എടുക്കുന്നതിനു മുമ്പ് തന്നോടൊരു വാക്കുപോലും ചോദിച്ചില്ലെന്ന് നടൻ കുറ്റപ്പെടുത്തി. നാലുമണിക്കൂറിനുള്ളിൽ നോട്ടിസ് പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ പറഞ്ഞു.
Also read-തൃഷയ്ക്കെതിരായ അശ്ലീല പരാമർശം: നടൻ മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസ്
മൻസൂർ അലി ഖാനെ ബലിയാടാക്കിയിട്ട് നല്ല പേരെടുക്കാനാണോ എല്ലാവരുടേയും ശ്രമം? ഇതിലെന്താണ് ന്യായം? യൂട്യൂബ് ചാനലുകൾ എന്തും ചെയ്തോട്ടേ. ജനങ്ങൾക്ക് എന്നെ അറിയാം. സിനിമയിൽ റേപ്പ് സീനുകൾ ചെയ്യുന്നത് യഥാർത്ഥമാണോ? ആളുകളെ കൊല്ലുന്ന രംഗമെടുക്കുന്നത് യഥാർത്ഥമാണോ? – മൻസൂർ അലി ഖാൻ പറഞ്ഞു.
advertisement