'മാർക്കോ' വർക്ക് തുടങ്ങി ഒന്നോ രണ്ടോ മാസം കഴിഞ്ഞാണ് ആദ്യമായി ഞാൻ ഉണ്ണി മുകുന്ദനെ മീറ്റിങ്ങിൽ കാണുന്നത്. സത്യം പറഞ്ഞാൽ ഞാൻ പൊതുവേ ഒരു താര ആരാധന കുറവുള്ള വ്യക്തിയാണ്. എന്തോ അവരുടെ കഥാപാത്രങ്ങളോടല്ലാതെ വ്യക്തിപരമായി എനിക്കങ്ങനെ ആരേയും അറിയുകയുമില്ല എന്നത് മറ്റൊരു സത്യം. പക്ഷേ ഒരേ ഒരു നടന്റെ ചിരി നോക്കി കൂടെ ചിരിച്ചോണ്ടിരുന്ന ഒരു കാലമെനിക്ക് ഉണ്ടായിരുന്നു. മ്മ് അതെന്നെ. ആരാധന ആണോ അല്ല. പക്ഷേ ചിരി നല്ല ഇഷ്ടായിരുന്നു. എന്നിട്ട്. എന്നിട്ട് ഒന്നുല്ല്യ..!!
advertisement
ഞാനന്ന് സാക്ഷാൽ ഉണ്ണി മുകുന്ദനെന്ന നടനെ കണ്ടു.. സംസാരിച്ചു. പിന്നെ അവിടുന്നങ്ങോട്ട് എന്നെ വിളിക്കും പണി തരും. ഇടക്ക് വിളിക്കും ചീത്ത കേൾക്കും. പിന്നേം വിളിക്കും എന്തേലും ഐഡിയ പറയും. ആ സംസാരത്തിൽ നിന്നെല്ലാം ഞാൻ ഉണ്ണി മുകുന്ദനെന്ന നടനെയല്ല ആ മനുഷ്യനെ നന്നായിട്ട് മനസ്സിലാക്കിയിരുന്നു. അയാൾ തോറ്റു കൊടുക്കില്ലെന്നുറപ്പിച്ചയാളാണ്. അയാളെ വിജയിക്കാൻ വിടണം. കൂടെ നിൽക്കാൻ കിട്ടിയ അവസരമാണ്. മാർക്കോയുടെ ഈ വിജയം അദ്ദേഹം എന്നോ ഉറപ്പിച്ചതാണ്. കാരണം അയാളെ പോലെ ഒറ്റപ്പെട്ടു പോയ മനുഷ്യരാരും തിരികെ വന്നിട്ടില്ല. പക്ഷേ ഒരു സമൂഹത്തിന്റെ പുച്ഛവും പരിഹാസവും ഏറ്റു വാങ്ങിയൊടുവിൽ അയാൾ തോൽവിക്ക് യാതൊന്നും വിട്ടു കൊടുക്കാതെ പിന്നെയും മത്സരത്തിനിറങ്ങി. ഇനി അയാൾ തോൽക്കുക അസാധ്യമെന്ന് എനിക്കുറപ്പായി. മാർക്കോയിലൂടെ ഇപ്പോൾ ജനിച്ചത് ഒരു സൂപ്പർസ്റ്റാറാണ്. സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ. അങ്ങനെ വിളിക്കാം. അങ്ങനെ തന്നെ വിളിക്കാനെ പാടുള്ളൂ. കാരണം ഇവിടെയാരും അയാൾ അനുഭവിച്ചത്രയും വേദനകളും ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും അറിഞ്ഞു കാണില്ല. അതുകൊണ്ട് എനിക്ക് ഉണ്ണി മുകുന്ദനെന്ന ഈ മനുഷ്യനാണ് സൂപ്പർസ്റ്റാർ.
കാര്യം നമ്മൾ തമ്മിൽ വാക്ക് തർക്കങ്ങളൊക്കെ ഉണ്ടെങ്കിലും, പടം വിജയിച്ച പിറ്റേദിവസം കണ്ടപ്പോൾ 'ഷേക് ഹാൻഡ് ഇങ്ങോട് താ' എന്നും പറഞ്ഞു കൈ തന്നു. താങ്ക്സ് പറഞ്ഞു. വർക്ക് നന്നായെന്ന് പറഞ്ഞു. എനിക്കതിലും മേലെയാണ് നിങ്ങൾ ഇപ്പോൾ ചിരിക്കുന്ന ഈ നിറഞ്ഞ ചിരി കാണുമ്പോൾ ലഭിക്കുന്ന ആനന്ദം.'
Summary: MDMA case accused Rinsi's post on actor Unni Mukundan on Facebook shows they shared a friendship