TRENDING:

മിഥുൻ മാനുവൽ തോമസിന്റെ 'അബ്രഹാം ഓസ്‌ലർ' നായകനാകാൻ ജയറാം; ചിത്രീകരണം മെയ് 20-ന് ആരംഭിക്കും

Last Updated:

ജയറാമാണ് അബ്രഹാം ഓസ്‌ലർ എന്ന ടൈറ്റിൽ റോൾ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഞ്ചാം പാതിരായുടെ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അബ്രഹാം ഓസ്‌ലർ’. മെഡിക്കൽ ക്രൈംത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് ഇരുപത് ശനിയാഴ്ച്ച തൃശൂരിൽ ആരംഭിക്കും. ജയറാമാണ് അബ്രഹാം ഓസ്‌ലർ എന്ന ടൈറ്റിൽ റോൾ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
advertisement

അർജുൻ അശോക്, ജഗദീഷ്, സായ് കുമാർ, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്ണ ആര്യ സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. രചന – ഡോക്ടർ രൺധീർ കൃഷ്ണൻ, സംഗീതം – മിഥുൻ മുകുന്ദ്, ഛായാഗഹണം – തേനി ഈശ്വർ, എഡിറ്റിംഗ് – സൈജു ശ്രീധർ, കലാസംവിധാനം – ഗോകുൽദാസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺടോളർ – പ്രശാന്ത് നാരായണൻ, തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

advertisement

Also read-ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’; 3D ടീസർ പുറത്തിറങ്ങി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘അബ്രഹാം ഓസ്‌ലർ’ ഉൾപ്പടെ മൂന്നു ത്രില്ലർ സിനിമകളാണ് മിഥുൻ മാനുവൽ തോമസ്സിന്റേതായി ചിത്രീകരണം നടന്നു വരുന്നത്. നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന വിന്റേജ് ഹൊറർ ചിത്രമായ ഫീനിക്സ് , അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ലീഗൽ ക്രൈം ത്രില്ലറായ , സുരേഷ് ഗോപി – ബിജു മേനോൻ കോമ്പിനേഷനിലെ മൾട്ടി സ്റ്റാർ ചിത്രമായ ഗരുഡൻ എന്നീ ചിത്രങ്ങളാണിവ. ഫീനിക്സ് , ഗരുഡൻ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുനാണ്. അങ്ങനെ ഒരേ സമയം മൂന്നു ചിത്രങ്ങളുടെ അമരക്കാരനായിരി ക്കുകയാണ് മിഥ്യൻ മാനുവൽ തോമസ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
മിഥുൻ മാനുവൽ തോമസിന്റെ 'അബ്രഹാം ഓസ്‌ലർ' നായകനാകാൻ ജയറാം; ചിത്രീകരണം മെയ് 20-ന് ആരംഭിക്കും
Open in App
Home
Video
Impact Shorts
Web Stories