HOME /NEWS /Film / ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം 'അജയന്റെ രണ്ടാം മോഷണം'; 3D ടീസർ പുറത്തിറങ്ങി

ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം 'അജയന്റെ രണ്ടാം മോഷണം'; 3D ടീസർ പുറത്തിറങ്ങി

തമിഴിൽ ലോകേഷ് കനകരാജും, ആര്യയും മലയാളത്തിൽ പൃഥ്വിരാജും ഹിന്ദിയിൽ ഹൃത്വിക് റോഷനും ചേർന്നാണ് ടീസറുകൾ പുറത്തിറക്കിയത്

തമിഴിൽ ലോകേഷ് കനകരാജും, ആര്യയും മലയാളത്തിൽ പൃഥ്വിരാജും ഹിന്ദിയിൽ ഹൃത്വിക് റോഷനും ചേർന്നാണ് ടീസറുകൾ പുറത്തിറക്കിയത്

തമിഴിൽ ലോകേഷ് കനകരാജും, ആര്യയും മലയാളത്തിൽ പൃഥ്വിരാജും ഹിന്ദിയിൽ ഹൃത്വിക് റോഷനും ചേർന്നാണ് ടീസറുകൾ പുറത്തിറക്കിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം എ.ആർ.എം(‘അജയന്റെ രണ്ടാം മോഷണം’)ൻ്റെ ത്രീഡി ടീസർ പുത്തിറങ്ങി. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത്. തമിഴിൽ സംവിധായകൻ ലോകേഷ് കനകരാജും, ആര്യയും മലയാളത്തിൽ പൃഥ്വിരാജും ഹിന്ദിയിൽ ഹൃത്വിക് റോഷനും തെലുങ്കിൽ നാനിയും കന്നഡയിൽ രക്ഷിത് ഷെട്ടിയും ചേർന്നാണ് ടീസറുകൾ പുറത്തിറക്കിയത്.

    ചിത്രം പകർന്നു തരുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ രൂപമാണ് ടീസറിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്. പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധേയമായ ചിത്രത്തിൽ ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളിൽ എത്തുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്നറായ ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണമായും ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും നിറഞ്ഞതാണ്.

    ' isDesktop="true" id="603208" youtubeid="TWQjWLwY9ZE" category="film">

    ടൊവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്.

    First published:

    Tags: Film teaser, Tovino Thomas