TRENDING:

നിവിനും ഉണ്ണിമുകുന്ദനും ആക്ഷൻ മൂഡിൽ; മിഖായേൽ ടീസർ പുറത്ത്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2019 ലെ ആദ്യ നിവിൻ പോളി ചിത്രം മിഖായേലിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. നിവിൻപോളിയുടെയും ഉണ്ണി മുകുന്ദന്റെയും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ടീസറിന്റെ ആകർഷണം. പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും കൈയടി നേടുന്നു. ഈ മാസം 18ന് സിനിമ തിയറ്ററുകളിലെത്തും.
advertisement

  • സംവിധാനം ഹരിശ്രീ അശോകൻ, ആൻ ഇൻറ്റർനാഷണൽ ലോക്കൽ സ്റ്റോറി ഫസ്റ്റ് ലുക്

നിവിൻ ആദ്യമായി ഒരു ഡോക്റ്ററുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. ഗാര്‍ഡിയൻ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്. ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത ഹനീഫ് അദെനിയുടെ രണ്ടാമത്തെ ചിത്രമാണ് മിഖായേൽ. ഒരു വടക്കൻ സെൽഫിക്ക് ശേഷം നിവിൻ, മഞ്ജിമ മോഹൻ എന്നിവർ നായികാ നായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഉണ്ണി മുകുന്ദനെ കൂടാതെ സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവരും അണിനിരക്കുന്നു. കോഴിക്കോട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പെടുത്താവുന്നതാണ് ചിത്രം. ആന്റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
നിവിനും ഉണ്ണിമുകുന്ദനും ആക്ഷൻ മൂഡിൽ; മിഖായേൽ ടീസർ പുറത്ത്