പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ് ദുബായ് കേന്ദ്രീകരിച്ച ഫാർസ് ഫിലിംസ് സ്വന്തമാക്കി. വൻ തുകയുടെ ഇടപാടാണിതെന്ന് സൂചന. ഏകദേശം 92 ഇടങ്ങളിലായി 686ന് മുകളിൽ വരുന്ന കേന്ദ്രങ്ങളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിലവിൽ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും രാജ്യത്തിന് പുറത്ത് ലൂസിഫറിന് ലഭിക്കുക.
മിഡിൽ ഈസ്റ്റിൽ വരുന്ന അമേരിക്കൻ ഇൻഡിപെൻഡന്റ്, മലയാളം തമിഴ്, തെലുങ്ക്, മലയാളം, അറബി, മറ്റു വിദേശ ഭാഷാ ചിത്രങ്ങളുടെയും പ്രദർശന/വിതരണാവകാശം ഏറ്റെടുക്കുന്ന മുൻനിര കമ്പനിയാണ് ഫാർസ് ഫിലിംസ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ലൂസിഫർ.
സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാവും. മോഹൻലാലിൻറെ വരവറിയിക്കുന്ന ടീസർ ഇതിനോടകം ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടു കഴിഞ്ഞു. മുൻ നിര താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഫാസിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ലൂസിഫർ മാർച്ച് മാസം തിയേറ്ററിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.