TRENDING:

പ്രായം മറന്ന പ്രണയം പറഞ്ഞ 'കഥ ഇന്നുവരെ'യിലെ ബിജു മേനോൻ, മേതിൽ ദേവിക പ്രണയഗാനം

Last Updated:

'വാനമെഴുതുന്നൊരഴകുള്ള മഴവില്ലായ് മാനത്ത് നീ...' എന്ന് തുടങ്ങുന്ന വരികളുമായെത്തിയിരിക്കുന്ന ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് അശ്വിൻ ആര്യൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' എന്ന സിനിമയിലെ മനോഹമായ പ്രണയഗാനം പുറത്തിറങ്ങി. 'വാനമെഴുതുന്നൊരഴകുള്ള മഴവില്ലായ് മാനത്ത് നീ...' എന്ന് തുടങ്ങുന്ന വരികളുമായെത്തിയിരിക്കുന്ന ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് അശ്വിൻ ആര്യനാണ്. അജീഷ് ദാസന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് നിത്യ മാമനും കപിൽ കപിലനും ചേ‍ർന്നാണ്.
കഥ ഇന്നുവരെ
കഥ ഇന്നുവരെ
advertisement

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഏറെ പുതുമയുള്ള പ്രണയകഥയെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തെ ഒരുപോലെ വിശേഷിപ്പിച്ചത്. കുടുംബപ്രേക്ഷകരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്‍റെ നായികയായി എത്തിയിരിക്കുന്നത്. ആദ്യമായാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്തിരിക്കുന്ന ചിത്രം ഗൾഫിൽ ഫാർസ് ഫിലിംസ് ആണ് വിതരണം. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്.

advertisement

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്‍റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് 'കഥ ഇന്നുവരെ'യുടെ നിർമാണം.

advertisement

ജോമോൻ ടി. ജോൺ ഒരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്‍റെ എഡിറ്റിംഗും അശ്വിൻ ആര്യൻ ഒരുക്കിയിട്ടുള്ള പാട്ടുകളുമൊക്കെ സിനിമയെ മികച്ച നിലവാരത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ സാക്ഷ്യം.

പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി.എഫ്.എക്സ്. - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Minnum Tharangal song from the movie Kadha Innuvare is here

മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രായം മറന്ന പ്രണയം പറഞ്ഞ 'കഥ ഇന്നുവരെ'യിലെ ബിജു മേനോൻ, മേതിൽ ദേവിക പ്രണയഗാനം
Open in App
Home
Video
Impact Shorts
Web Stories