റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കളക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയിൽ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടുന്നത്. 2007ൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന ബെന്നി പി നായരമ്പലമാണ് നിർവഹിച്ചത്. മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രം 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിലാണ് തിയേറ്ററലെത്തിയത്.
'തല' എന്ന് സുഹൃത്തുകൾ വിളിക്കുന്ന വാസ്കോ ഡ ഗാമ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ എന്നിവരൊക്കെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം രീ-റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ.
advertisement