ലിജോ ജോസ് പെല്ലിശ്ശേരിയും (Lijo Jose Pellissery) മോഹൻലാലും (Mohanlal) ആദ്യമായി ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകർ നോക്കികാണുന്നത്.
മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് വിതരണക്കാരായ ആർ എഫ് ടി ഫിലിംസാണ് ചിത്രം യൂറോപ്പിലും യുകെയിലും പ്രദർശനത്തിനെത്തിക്കുന്നത്.
ഇത്തവണ മലൈക്കോട്ടേ വാലിബന് വേണ്ടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ആർ എഫ് ടി ഫിലിംസ് ഒരുങ്ങുന്നത്. 35 ഓളം വരുന്ന യൂറോപ്യൻ രാജ്യങ്ങളിലാണ് 'മലൈക്കോട്ടേ വാലിബൻ' റിലീസിന് എത്തിക്കുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് 35 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ പ്രദർശനാനുമതി ലഭിക്കുന്നത്.
advertisement
ഇന്ത്യക്ക് പുറത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോർഡ് സ്ക്രീൻ കൗണ്ടും ഇനിമുതൽ മലൈക്കോട്ടേ വാലിബന്റെ പേരിലും ആർ എഫ് ടി ഫിലിംസിന്റെ പേരിലും ആയിരിക്കും എന്ന് അണിയറപ്രവർത്തകർ. 175 പരം തിയേറ്ററുകളിലാണ് മലൈക്കോട്ടേ വാലിബൻ യുകെയിൽ റിലീസിന് എത്തുന്നത്. കൂടാതെ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് രണ്ടാഴ്ച മുന്നേയുള്ള പ്രീ ബുക്കിംഗ് സൗകര്യങ്ങളടക്കം യുകെയിൽ ആർ എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുണ്ട്.
മലൈക്കോട്ടേ വാലിബന്റെ ബ്രഹ്മാണ്ഡ റിലീസിനോടനുബന്ധിച്ച് യുകെയിൽ 'വാലിബൻ ഫെസ്റ്റിവൽ' എന്ന പേരിൽ മോഹൻലാൽ ഫാൻസ്‌മീറ്റ്, ക്ലബ് നൈറ്റ് അടക്കം വിവിധ ഇനം പരിപാടികളാണ് ആർഎഫ് ടി ഫിലിംസ് ഒരുക്കിയിട്ടുള്ളത്.
Summary: Mohanlal movie Malaikottai Vaaliban is releasing across 35 European countries, which is touted as a massive launchpad for a Malayalam movie. The movie is readied for a worldwide release on January 25, 2024. Vaaliban also marks the ever first association of Mohanlal and director Lijo Jose Pellissery on big screen