തരുൺ മൂർത്തി, മോഹൻലാൽ കൂട്ടുകെട്ടിന്റെ പുതിയ സിനിമയ്ക്കായാണ് മോഹൻലാൽ താടി ഇല്ലാത്ത ലുക്കിൽ വരുന്നത്. ഇന്നും ആ പഴയ സൗകുമാര്യം നിറയുന്ന മുഖത്തോടു കൂടിയാണ് മോഹൻലാൽ ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. പൂജാ ചടങ്ങുകളിൽ താടിയുള്ള ലുക്കിലാണ് മോഹൻലാൽ വന്നതെങ്കിലും, അതിനും മുൻപേയുള്ള ക്യാരക്ടർ ലുക്കിൽ അദ്ദേഹം താടിയെടുത്ത ശേഷമാണ് വന്നിട്ടുള്ളത്.
ഒരു സാധാരണ പൊലീസ് സബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ടൗൺഷിപ്പിൽ ജോലി നോക്കുന്ന ഒരു എസ്.ഐ. ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്. വെറും സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ ജീവിതം എങ്ങനെ സംഘർഷമാകുന്നു എന്നതായിരുന്നു 'തുടരും' സിനിമയിലൂടെ ആവിഷ്ക്കരിച്ചതെങ്കിൽ ഈ ചിത്രത്തിൽ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ജീവിതത്തിൽ അരങ്ങേറുന്നതെന്തായിരിക്കും എന്ന ചോദ്യം ഉയരുന്നു.
advertisement
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻമ്പിൻ്റെ ബാനറിൽ, ആഷിക്ക് ഉസ്മാൻ ഈ ചിത്രം നിർമ്മിക്കുന്നു.
ശക്തമായ കുടുംബ ജീവിതവും ചിത്രത്തിൻ്റെ കഥാഗതിയിലെ കെട്ടുറപ്പുള്ള അടിത്തറയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് യൂണിഫോം അണിഞ്ഞെത്തുന്ന ഈ കഥാപാത്രം പുതിയ ഗെറ്റപ്പിലുമാണ് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്.
മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ എന്നിവരും പ്രധാന താരങ്ങളാണ്.
Summary: 'Odiyan', directed by Shrikumar Menon, was the film that introduced Mohanlal to Malayalam cinema with a lot of hype. The film in which Mohanlal left off his beard and mustache was for the parts that included his younger days. For this, Mohanlal made a lot of changes to his body and face. After that, Mohanlal has not acted in Malayalam cinema without a beard on his face. Some people criticized it because of facial problems. Now, Mohanlal's face without a beard has been released
