ഒരു ഇരിപ്പിടം വിട്ട് അകലെ ഇരിക്കുന്ന മോഹന്‍ലാലിനേയും പൃഥ്വീരാജിനേയുമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരക്കുന്നത്.
മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും പ്രകടനം ഇതിനോടകം ആരാധകരും പ്രേക്ഷക സമൂഹവും ഏറ്റെടുത്തു കഴിഞ്ഞു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ, ജഗദീഷ്, മല്ലികാ സുകുമാരൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
“ഇതൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ്. ഞങ്ങൾ അത് ആസ്വദിച്ചു ചെയ്തു. ലൂസിഫറുമായി താരതമ്യം ചെയ്യാൻ പറ്റാത്ത ഒരു സിനിമയാണിത്. നിങ്ങൾ നർമ്മം ചാലിച്ച, ദൃശ്യമനോഹാരിതയുള്ള ഒരു സിനിമ ചിത്രീകരിച്ചാൽ, അത് വളരെ നന്നായി വരും. മലയാളത്തിൽ, ബജറ്റ് കാരണം ഞങ്ങൾ അങ്ങനെ അധികം സിനിമകൾ ചെയ്തിട്ടില്ല. കൂടാതെ, മോഹൻലാൽ-പൃഥ്വിരാജ് കോമ്പിനേഷനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ലൂസിഫറാണ് അവരുടെ മനസ്സിൽ ആദ്യം വരുന്നത്, അത് പ്രേക്ഷകരിൽ 'ബ്രോ ഡാഡി' കാണാനുള്ള താൽപ്പര്യം ജനിപ്പിക്കുന്നു. അതാണ് ഞങ്ങൾ അങ്ങനെ ചെയ്തതിന്റെ പ്രധാന കാരണം," 'ബ്രോ ഡാഡി' സിനിമയെക്കുറിച്ച് മോഹൻലാൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.
ശ്രീജിത്ത് എൻ., ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്ത് ഹൈദരാബാദിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
