മലയാളത്തില്‍ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്. നടന്‍ നിര്‍മ്മാതാവ് സംവിധായകന്‍ എന്നീ നിലകളിലെല്ലാം മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സ്വര്‍ണ്ണ കമലം, പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. 2004 ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിലൂടെ പുരസ്‌കാരം ഒരിക്കല്‍ കൂടി കേരളത്തിലേക്ക് എത്തുകയാണ്.
അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ നേടിയത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിന് ലഭിച്ചു. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച എഡിറ്റർ പുരസ്കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റർ മിഥുൻ മുരളിയാണ് അർഹനായത്. നോൺ ഫീച്ചർ സിനിമ വിഭാഗത്തിൽ എം കെ രാംദാസ് സംവിധാനം ചെയ്ത നെകൽ തിരഞ്ഞെടുക്കപ്പെട്ടു. പുരസ്കാര വിതരണത്തിനു ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും.
advertisement