ഈ സംഗീത മാമാങ്കത്തിൽ മോഹൻലാൽ ചീഫ് ഗസ്റ്റ് ആയി പങ്കെടുക്കുന്നു. അദ്ദേഹത്തിനൊപ്പം പോപ്പ് ഗായിക ഉഷാ ഉതുപ്പ്, സംവിധായകൻ സത്യൻ അന്തിക്കാട്, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷൻ കുമാർ എന്നിവരും പങ്കുചേരുന്നു. ഇവന്റിന്റെ മുഖ്യ ആകർഷണം സ്റ്റാർ സിങ്ങറിന്റെ 'മഹാഗുരു' കൂടിയായ കെ.എസ്. ചിത്രയുടെ ജന്മദിനാഘോഷമാണ്.
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ, മോഹൻലാൽ, സത്യൻ അന്തിക്കാട്, ഉഷാ ഉതുപ്പ്, കിഷൻ കുമാർ, സിതാര കൃഷ്ണകുമാർ, വിധു പ്രതാപ്, കൂടാതെ സ്റ്റാർ സിംഗർ സീസൺ 10-ലെ മത്സരാർത്ഥികളും ഗ്രൂമേഴ്‌സും പങ്കാളികളാവുന്നു. കെ.എസ്. ചിത്രയുടെ മനോഹരഗാനങ്ങൾ ഉൾപ്പെടുത്തി 'ചിത്രഗീതം' എന്ന സംഗീതാർച്ചന ഈ രാവ് ഒരു സംഗീതാഘോഷമാക്കി മാറ്റി.
advertisement
മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ഹൃദയപൂർവം' സംബന്ധിച്ചുള്ള രസകരമായ അനുഭവങ്ങളും, ഓർമകളുമാണ് ഇവന്റിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതിനു പുറമേ, ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഔദ്യോഗിക പ്രഖ്യാപനം മോഹൻലാൽ ഈ വേദിയിൽ വച്ച് നടത്തും.
സംഗീതമേഖലയിലെ പ്രമുഖരായ കെ.എസ്. ചിത്ര, വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, ഉഷാ ഉതുപ്പ് എന്നിവർക്ക് പുറമേ, സ്റ്റാർ സിംഗർ മത്സരാർത്ഥികളുടെ ഗാനങ്ങൾ, നൃത്തങ്ങൾ, കോമഡി സ്‌കിറ്റുകൾ എന്നിവ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു.
മലയാളം - ബംഗാളി ചലച്ചിത്രനടി മോക്ഷയുടെ ആകർഷക നൃത്തപ്രകടനങ്ങൾ ഈ സന്ധ്യയുടെ ഭംഗി കൂട്ടും.