ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി.എസ്. റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യർ. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്.
advertisement
മലൈക്കോട്ടൈ വാലിബൻ കേരളത്തിൽ 5.85 കോടി രൂപ കളക്ഷൻ നേടി അരങ്ങേറ്റം കുറിക്കുകയും, വിദേശങ്ങളിൽ നിന്നും ജിസിസിയിൽ നിന്നും അധിക വരുമാനം നേടുകയുമുണ്ടായി. ആദ്യ ദിവസം തന്നെ 12.27 കോടിയുടെ മൊത്തം കളക്ഷൻ നേടി, മോഹൻലാലിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഓപ്പണിംഗ് ഗ്രോസ് നേടിയ നാലാമത്തെ ചിത്രമായി സ്ഥാനം പിടിച്ചു. 2024 ഫെബ്രുവരി 13 ആയപ്പോഴേക്കും ചിത്രത്തിന്റെ ഏകദേശ ഗ്രോസ് 30 കോടി രൂപയായിരുന്നു.
Summary: Mohanlal-starrer Malaikottai Valiban will release in Japan on January 17, 2026. Directed by Lijo Jose Pellissery, the film will be fully dubbed in Japanese and released in theaters in the country. Director Lijo Jose Pellissery confirmed the news by sharing the film's Japanese poster on social media
