TRENDING:

വൈക്കത്തപ്പന്റെ മുന്നിൽ സ്ക്രിപ്റ്റുമായി തരുൺ മൂർത്തിയും കൂട്ടരും; മോഹൻലാൽ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

Last Updated:

തന്റെ എല്ലാ ചിത്രങ്ങളും വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചാണ് തുടങ്ങിയത് എന്ന് തരുൺ മൂർത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോഹൻലാൽ, തരുൺ മൂർത്തി (Tharun Moorthy) ചിത്രത്തിന്റെ സ്ക്രിപ്റ്റ് വൈക്കത്തപ്പന്റെ മുന്നിൽ പൂജിച്ച് സംവിധായകനും കൂട്ടരും. തന്റെ എല്ലാ ചിത്രങ്ങളും വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചാണ് തുടങ്ങിയത് എന്ന് തരുൺ മൂർത്തി. "എന്റെ കലയും എഴുത്തുമെല്ലാം തുടങ്ങിയത് ഇവിടെ നിന്നുമാണ്. ഈ പുണ്യസ്ഥലത്തു നിന്നും വീണ്ടും ആരംഭിക്കുന്നതിൽ കുറഞ്ഞൊരു അനുഗ്രഹം വേറെയില്ല," തരുൺ മൂർത്തി ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം ക്യാപ്‌ഷനായി കുറിച്ചു.
മോഹൻലാൽ തരുൺ മൂർത്തി പുതിയ ചിത്രം
മോഹൻലാൽ തരുൺ മൂർത്തി പുതിയ ചിത്രം
advertisement

'തുടരും' സിനിമയുടെ വിജയത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ നിർമാണ സംരംഭമാണിത്.

തന്റെ അടുത്ത ചിത്രം മോഹൻലാലിനോടൊപ്പം തന്നെയാകുമെന്ന് സംവിധായകൻ തരുൺ മൂർത്തി തന്നെ സൂചനകൾ നൽകിയിരുന്നു, അതിന് പിന്നാലെയാണ് പ്രേക്ഷകരെ ആവേശത്തിലാക്കി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. 'തുടരും' ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

advertisement

തരുൺ മൂർത്തിയുടെ മൂന്നാം സംവിധാനസംരംഭമായ 'തുടരും' ബോക്സ് ഓഫീസിൽ 234−235 കോടി വാരിയ ചിത്രമാണ്. കേവലം 28 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ എന്നിവരുടെ പ്രകടനത്തിന്റെ പേരിൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു.

ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രവും, ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കും, കൂടുതൽ അപ്ഡേറ്റുകൾ ഔദ്യോഗികമായി പുറത്ത് വരും എന്ന് അണിയറപ്രവർത്തകർ.

advertisement

നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പേരിലാണ് 'L365' പ്രഖ്യാപിച്ചത്. 'തല്ലുമാല', 'വിജയ് സൂപ്പറും പൗർണമിയും' തുടങ്ങിയ സിനിമകളിലൂടെ നടനായും, അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആയിരുന്നു ഡാൻ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The director and his team performed pooja of the script of the film by Mohanlal and Tharun Moorthy in front of Vaikom temple. Tharun Moorthy said that he started all his films at the Vaikom Mahadeva Temple

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വൈക്കത്തപ്പന്റെ മുന്നിൽ സ്ക്രിപ്റ്റുമായി തരുൺ മൂർത്തിയും കൂട്ടരും; മോഹൻലാൽ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്
Open in App
Home
Video
Impact Shorts
Web Stories