സൂപ്പർഹിറ്റ് ചിത്രമായ ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്’ എന്ന സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ‘ സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്' എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്.
advertisement
എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്.,
കോസ്റ്റിയൂം: മഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വി.എഫ്.എക്സ്.: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ.എസ്. ദിനേശ് , സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
ക്യാമറയിലൂടെ നോക്കുന്ന നസ്ലെന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാണ്. മലയാളത്തിലെ മികച്ച സംവിധായകന്‍, അഭിനേതാക്കള്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവരടങ്ങുന്ന ശക്തമായ ക്രൂ അണിനിരക്കുന്ന ‘മോളിവുഡ് ടൈംസ്’ന്റെ ചിത്രീകരണം പൂർത്തീകരിച്ച് ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. സിനിമയ്ക്ക് പിന്നിലെ സിനിമയെ പ്രമേയമാക്കുന്ന ചിത്രമായതിനാല്‍ നസ്ലെൻ, സംഗീത്, ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മലയാള സിനിമയിലെ നിരവധി പ്രമുഖരുടെ ക്യാമിയോ വേഷങ്ങളും ചിത്രത്തില്‍ പ്രതീക്ഷിക്കാം.
Summary: The first look of the film ‘Mollywood Times’, produced by Aashiq Usman under the banner of Aashiq Usman Productions, directed by Abhinav Sundar Nayak and starring Naslen, Sangeeth Pratap and Sharafudeen in the lead roles, is out on social media
