TRENDING:

Arya Babu | ആര്യ ബാബു ആദ്യമായി നായികയാവുന്ന 90:00 മിനിറ്റ്സ് മാർച്ച് ആദ്യവാരം തിയേറ്ററുകളിൽ

Last Updated:

അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർധനവ് സിനിമയുടെ ഒരു പ്രധാന പ്രമേയമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആര്യ ബാബു (Arya Babu) ആദ്യമായി നായികയാകുന്ന ചിത്രം ’90 മിനിറ്റ്സ്’ മാർച്ച് മൂന്നിന് തിയേറ്ററുകളിൽ എത്തുന്നു. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർധനവ് സിനിമയുടെ ഒരു പ്രധാന പ്രമേയമാണ്. നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഫീനിക്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗാഡ്വിൻ മൈക്കിൾ, ഷിബു മുരളി, മിജോ ജോസഫ്, റോംസൺ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
ആര്യ ബാബു
ആര്യ ബാബു
advertisement

ചിത്രത്തിൽ ആര്യ ബാബു, അരുൺ കുമാർ, സുനിൽ സുഖദ, സന്തോഷ് കീഴാറ്റൂർ, ശ്രീറാം രാമചന്ദ്രൻ, ബേബി ഐസ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് സിനിമ. നിതിൻ തോമസ്, ഷിബു മുരളി, മിജോ ജോസഫ് എന്നിവരാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം- സൈനുൽ ആബിദ്.

Also read: Pallimani movie | വീണ്ടും നായികയായി നിത്യ ദാസ്, ശ്വേതാ മേനോന്റെ ശക്തമായ മടങ്ങിവരവ്; ‘പള്ളിമണി’ തിയേറ്ററുകളിലേക്ക്

എഡിറ്റിംഗ്- പ്രമോദ് ഒടയാഞ്ചൽ, സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സനൽ വാസുദേവ്, സൗണ്ട് ഡിസൈനിങ്- കരുൺ പ്രസാദ്, ഡി.ഐ. സെൽവിൻ വർഗീസ്, ആർട്ട്- സീമോൻ വയനാട്, മേക്കപ്പ്- അൻസാരി ഈസ്‌ മേക്ക്, കോസ്റ്റ്യൂം- ഷൈബി ജോസഫ് ചക്കാലക്കൽ, വി എഫ് എക്സ്- സിൻ ബസ് സിനിമ നെറ്റ്‌വർക്ക്, ഡയറക്ടർ അസോസിയേറ്റ്- നിധീഷ് ഇരിട്ടി, സ്റ്റിൽസ്- ഹേമന്ത്‌ എം.കെ., ഡിസൈൻ സ്റ്റുഡിയോ- സിൻബസ്, സ്റ്റോറിബോർഡ്- റിബു മഠത്തിൽ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

advertisement

Summary: 90 Minutes is a movie starring actor Arya Babu in the lead for the first time. The film will be released in March 2023

മലയാളം വാർത്തകൾ/ വാർത്ത/Film/
Arya Babu | ആര്യ ബാബു ആദ്യമായി നായികയാവുന്ന 90:00 മിനിറ്റ്സ് മാർച്ച് ആദ്യവാരം തിയേറ്ററുകളിൽ
Open in App
Home
Video
Impact Shorts
Web Stories