• HOME
 • »
 • NEWS
 • »
 • film
 • »
 • Pallimani movie | വീണ്ടും നായികയായി നിത്യ ദാസ്, ശ്വേതാ മേനോന്റെ ശക്തമായ മടങ്ങിവരവ്; 'പള്ളിമണി' തിയേറ്ററുകളിലേക്ക്

Pallimani movie | വീണ്ടും നായികയായി നിത്യ ദാസ്, ശ്വേതാ മേനോന്റെ ശക്തമായ മടങ്ങിവരവ്; 'പള്ളിമണി' തിയേറ്ററുകളിലേക്ക്

14 വർഷത്തിനുശേഷം നിത്യാ ദാസ് വീണ്ടും നായികാ പദവിയിലേക്ക് എത്തുന്ന ചിത്രമാണ് 'പള്ളിമണി'

പള്ളിമണി

പള്ളിമണി

 • Share this:

  പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ ‘പള്ളിമണി’ ഫെബ്രുവരി 24 മുതൽ തിയെറ്ററുകളിലേക്ക്. 14 വർഷത്തിനുശേഷം നിത്യാ ദാസ് വീണ്ടും നായികാ പദവിയിലേക്ക് എത്തുന്ന ചിത്രമാണ് ‘പള്ളിമണി’. നിത്യയെ കൂടാതെ ശ്വേതാ മേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പള്ളിമണി’ സംവിധാനം ചെയ്തിരിക്കുന്നത് കലാസംവിധായകൻ അനിൽ കുമ്പഴയാണ്.

  പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് പള്ളിമണിയുടെ ട്രെയ്‌ലർ ശ്രദ്ധനേടിയിരുന്നു. തീർത്തും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ട്രെയിലറിന് സാധിച്ചിരുന്നു. ഗർഭിണികളും ഹൃദ് രോഗികളും സിനിമ കാണരുത് എന്ന അണിയറ പ്രവർത്തകരുടെ പോസ്റ്റർ വൈറലായ സാഹചര്യത്തിലാണ് ട്രെയ്‌ലർ റിലീസാകുന്നത്.

  Also read: Oh My Darling | മലയാളത്തിലും ഒരു നയൻ‌താര പാട്ട്; അനിഖ സുരേന്ദ്രന്റെ ‘ഓ മൈ ഡാർലിംഗ്’ സിനിമയിലെ ഗാനം

  ചിത്രത്തിൽ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. യു/എ സർട്ടിഫിക്കറ്റ് നേടിയ ചിത്രമാണ്.

  എല്‍.എ. മേനോൻ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രസെന്റ് റിലീസും എൽ.എ. മേനോൻ പ്രൊഡക്ഷൻസ് എന്നിവരും ചേർന്നാണ് ചിത്രം റിലീസിനെത്തിക്കുന്നത്.

  സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കെ.വി. അനിലിന്‍റെയാണ്. ഛായാഗ്രഹണം- അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു. കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. കെ.ആർ. നാരായണൻ രചിച്ചിരിക്കുന്ന വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ.

  ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണി’യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

  കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി. ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര, എഡിറ്റിംഗ്- ആനന്ദു എസ്. വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, ജോബിന്‍ മാത്യു, പ്രൊഡക്ഷൻ മാനേജർ – ദീപു തിരുവല്ലം, മോഷൻ പോസ്റ്റർ ഡിസൈനര്‍- സേതു ശിവാനന്ദന്‍. വാര്‍ത്താ പ്രചരണം- സുനിത സുനില്‍, പോസ്റ്റർ ഡിസൈനർ: എസ് കെ ഡി ഡിസൈനിംഗ് ഫാക്ടറി. ബി.ജി.എം.- റിജോഷ്.

  Published by:user_57
  First published: