മാർച്ച് 31ന് 72 ഫിലിം കമ്പനി ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. അഭയ് ശങ്കർ പുതുമുഖ നായകനായകുന്ന ഈ ചിത്രത്തിൽ മുംബൈയിൽ കായിക താരവും ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മലയാളിയായ പുതുമുഖം രേവതി വെങ്കട്ട് നായികയാവുന്നു.
ഉർവശി, കലാരഞ്ജിനി, ഹിന്ദി ബിഗ് ബോസ്സ് ഫെയിം അർച്ചന ഗൗതം, സാം ജീവൻ, അച്ചു മാളവിക, ശരവണൻ, മയൂരൻ, ബാർഗവ് സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം- ആറുമുഖം. കവി രക്ചകൻ, വി. അരുൺ എന്നിവരുടെ വരികൾക്ക് കെ കുമാർ, റോബിൻ രാജശേഖർ, വി. അരുൺ, എ.എസ്. വിജയ് എന്നിവർ സംഗീതം പകരുന്നു.
advertisement
ഗായകർ- കാർത്തിക്, കെ.എസ്. ഹരിശങ്കർ, എം.ജി. ശ്രീകുമാർ, മേക്കപ്പ്- കലൈവാണി, വസ്ത്രാലങ്കാരം- ഡയാന വിജയകുമാരി, കൊറിയോഗ്രാഫി- ജയ്, ഡയാന, തമ്പി ശിവ, ആർട്ട്സ്- സുഭാഷ്, മോഹൻ, എഡിറ്റിംഗ്- റോഷൻ പ്രദീപ്, രതീഷ് മോഹനൻ, സ്റ്റിൽസ്- ഒ. ഗിരീഷ് അമ്പാടി, പോസ്റ്റർ ഡിസൈൻസ്- നൗഫൽ കുട്ടിപെൻസിൽ.
ജെ ആൻഡ് എ പ്രൈം പ്രൊഡക്ഷൻസും എ വി ഐ മൂവി മേക്കർസ് എന്ന ബാനറും കൂടി ചേർന്നാണ് ചിത്രത്തിന്റെ റിലീസ് ഒരുക്കുന്നത്. പി.ആർ.ഒ.- എ.എസ്. ദിനേശ്.