"സിനിമയിൽ 45 വർഷങ്ങൾ പൂർത്തിയാക്കുന്ന പ്രിയപ്പെട്ട അബു സലീംക്കാക്ക് ജന്മനാടിന്റെ ആദരം... @അബു സലിം ആശംസകൾ," സലാം ബാപ്പു കുറിച്ചു.
വയനാട്ടിലെ കൽപ്പറ്റയിൽ ജനിച്ച അബു സലിം 1978ലെ 'രാജൻ പറഞ്ഞ കഥ'യിലൂടെയാണ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. തുടക്കത്തിൽ ആക്ഷൻ രംഗങ്ങളിൽ നിറഞ്ഞ അദ്ദേഹം അടുത്തിടെയായി ക്യാരക്ടർ വേഷങ്ങൾ ചെയ്തു തുടങ്ങി. മമ്മൂട്ടി നായകനായ ഭീഷ്മപർവ്വത്തിൽ ശ്രദ്ധേയവേഷം ചെയ്തു.
അമർ അക്ബർ അന്തോണിയിലെ കോമഡി ഛായയുള്ള വേഷവും പ്രേക്ഷകർ ഇഷ്‌ടപ്പെട്ടിരുന്നു. 'പവർ സ്റ്റാർ' എന്ന ആക്ഷൻ ചിത്രത്തിലും അബു സലിം ഭാഗമാണ്.
advertisement
കന്നഡ സിനിമാരംഗം പിടിച്ചുകുലുക്കിയ ഷെട്ടി ഗാങ് തലവന്‍ മലയാളത്തിലേക്ക്. അഭിനയിക്കാന്‍ അപര്‍ണ ബാലമുരളിയും (Aparna Balamurali).
നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'രുധിരം' എന്ന ചിത്രത്തിലൂടെയാണ് രാജ് ബി. ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 'രുധിരം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ റിലീസായി.
പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തിൽ എത്തുമ്പോൾ ഒപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്.
ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന താരമാണ് രാജ് ബി. ഷെട്ടി.
സാന്‍ഡല്‍വുഡില്‍ നവതരംഗം തീര്‍ക്കുന്നവരായാണ് റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി. ഷെട്ടി എന്നിവര്‍ അറിയപ്പെടുന്നത്. ഈ ഷെട്ടി ഗ്യാങ്ങിലെ പ്രധാനിയാണ് രാജ് ബി. ഷെട്ടി.
Summary: Actor Abu Salim has been acting for 45 years. He is known for his action performances in Malayalam movies. His supporters club and a cultural organisation in Kalpetta, Wayanad, have organised a programme to celebrate this milestone. Rajan Paranja Katha, which came out in 1978, served as Abu Salim's acting debut. Later, he switched to playing character roles
