അഞ്ചാം പാതിരാ എന്ന സിനിമയിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയും ഓസ്റ്റിൻ പ്രവർത്തിച്ചിരുന്നു.
മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് ചെറിയ കാലയളവിൽ തന്നെ തങ്ങളുടെതായ സ്ഥാനമുറപ്പിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്സിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന 17-ാമത് ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തല്ലുമാലയിലും, അതിന് മുൻപ് വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ജിസ് ജോയ് പടത്തിലും പ്രധാന കാഥാപാത്രങ്ങളിൽ എത്തിയ ഓസ്റ്റിൻ ഡാൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
advertisement
തല്ലുമാലയിൽ എഡിറ്റർ ആയിരുന്ന നിഷാദ് യൂസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റു താരങ്ങളെ കുറിച്ചോ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്നോ തുടങ്ങിയ കാര്യങ്ങൾ യാതൊന്നും തന്നെ ഇപ്പോൾ പുറത്തു വന്നിട്ടില്ല.
Summary: Actor Austin Dan Thomas. known for movies Thallumaala and Vijay Superum Pournamiyum makes his director debut with the upcoming Aashiq Usman production