TRENDING:

ഭാവം മാത്രമല്ല, ഇക്കുറി മേക്കോവറിലും ഞെട്ടിക്കാനൊരുങ്ങി ബൈജു സന്തോഷ്; 'വിരുന്ന്' സിനിമയിൽ ബാലേട്ടൻ

Last Updated:

അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന വിരുന്നിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ആയി. ബാലതാരമായി സിനിമയിലെത്തിയ ബൈജു അതിശയകരമാം വണ്ണം മേക്കോവർ നടത്തിയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബൈജു സന്തോഷിന്റെ ബാലേട്ടൻ എന്ന ശക്തമായ കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് റിലീസ് ചെയ്തത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കും. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റിലീസിങ്ങിനു ഒരുങ്ങുകയാണ്.
വിരുന്ന്
വിരുന്ന്
advertisement

അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുനേയും നിക്കി ഗിൽറാണിയെയും കൂടാതെ മുകേഷും ഗിരീഷ് നെയ്യാറും അജു വർഗീസും മുഖ്യ വേഷങ്ങളിൽ എത്തുന്നു.

ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ. ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ. ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

advertisement

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ രൂപത്തിൽ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്. ക്ലൈമാക്സ്‌ വരെ സസ്പെൻസ് നിലനിത്തുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ദിനേശ് പള്ളത്താണ്.

രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറാമാന്മാർ. ഹിമ ഗിരീഷ്, അനിൽകുമാർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആവുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ് രാകേഷ് വി.എം., ഹരി തേവന്നൂർ, ഉണ്ണി പിള്ള ജി. എന്നിവരാണ്.

സംഗീതം- രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം- റോണി റാഫെൽ, എഡിറ്റർ- വി.ടി. ശ്രീജിത്ത്‌, ആർട്ട്‌ ഡയറക്ടർ- സഹസ് ബാല, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, തമ്പി ആര്യനാട്

advertisement

പ്രൊഡക്ഷൻ ഡിസൈനർ- എൻ.എം. ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ മാനേജർ- അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ഗാനരചന- റഫീഖ് അഹമ്മദ്‌, ബി.കെ. ഹരിനാരായണൻ, മോഹൻ രാജൻ (തമിഴ്), ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ, കെ.ജെ. വിനയൻ, കോ- ഡയറക്ടർ- എ.യു.വി. രാജ പാണ്ടിയൻ, അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, വി.എഫ്.എക്സ്- ഡി ടി എം, സൂപ്പർവിഷൻ- ലവകുശ, ആക്ഷൻ- ശക്തി ശരവണൻ, കലി അർജുൻ, പി.ആര്‍.ഒ.- പി.ശിവപ്രസാദ്, സ്റ്റിൽസ്-ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻ- ആന്റണി സ്റ്റീഫൻ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Baiju Santhosh undergoes a makeover for his next movie Virunnu

മലയാളം വാർത്തകൾ/ വാർത്ത/Film/
ഭാവം മാത്രമല്ല, ഇക്കുറി മേക്കോവറിലും ഞെട്ടിക്കാനൊരുങ്ങി ബൈജു സന്തോഷ്; 'വിരുന്ന്' സിനിമയിൽ ബാലേട്ടൻ
Open in App
Home
Video
Impact Shorts
Web Stories