മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ചിത്രം ഒരു ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലറാണ്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയും, സംഭാഷണവുമൊരുക്കുന്ന പുതിയ സിനിമയുടെ കഥ കെ.വി. അനിലിന്റേതാണ്. ‘കള്ളനും ഭഗവതിയും’ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- രഞ്ജിൻ രാജ്,
എഡിറ്റർ- ജോൺകുട്ടി, കല- സുജിത് രാഘവ്, മേക്കപ്പ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർസ്- അലക്സ് ആയൂർ, അസിം കോട്ടൂർ, അനൂപ് അരവിന്ദൻ, സ്റ്റിൽസ്- അജി മസ്കറ്റ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Bengali actor Moksha is back in Malayalam cinema along with Amith Chakalakkal and Anusree in a film written and directed by Eastcoast Vijayan. The theme is likely to be a horror family emotional thriller