TRENDING:

'മീ ടൂ'വിൽ കുടുങ്ങി മുകേഷ് എംഎൽഎ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മീ ടൂ ക്യാംപയ്നിൽ കുടുങ്ങി കൊല്ലം എംഎൽഎയും നടനുമായ മുകേഷും. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടറും ചലച്ചിത്ര സാങ്കേതിക പ്രവർത്തകയുമായ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു ടെലിവിഷൻ ഷോയ്ക്കിടെ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 19 വർഷം മുമ്പ് കോടീശ്വരൻ പരിപാടിക്കിടെയായിരുന്നു സംഭവം. ട്വിറ്ററിലൂടെയാണ് മുകേഷിനെതിരെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി. മുകേഷിന്‍റെ മുറിയുടെ തൊട്ടടുത്തേക്ക് തന്നെ മാറ്റാനും ശ്രമം നടന്നു. എന്നാൽ  അന്ന് തൃണമൂൽ നേതാവായ ഡെറക് ഒബ്രയനാണ് തന്നെ രക്ഷിച്ചത്. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ടെസ് ജോസഫ് പറഞ്ഞു. അതേസമയം ഡെറിക് ഒബ്രയൻ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
advertisement

എന്നാൽ തനിക്കെതിരായ ആരോപണം ചിരിച്ചുതള്ളുന്നതായി മുകേഷ് പറഞ്ഞു. ടെസ് ജോസഫിനെ അറിയില്ല. ഇത്തരമൊരു സംഭവം ഓർമയിൽ ഇല്ല. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

#മീറ്റു ഇഫക്ട്: കോമഡി പരിപാടിക്ക് താഴിട്ട് ഹോട്ട് സ്റ്റാർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹോളിവുഡിൽ തുടങ്ങിയ മീ ടൂ ക്യാംപയ്ൻ ബോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. അടുത്തിടെ തനുശ്രീ ദത്ത ഉൾപ്പടെയുള്ളവർ മീ ടൂ ക്യാംപയ്നുമായി രംഗത്തെത്തിയതോടെയാണ് ഇന്ത്യയിലും മീ ടൂ ക്യാംപയ്ൻ ചർച്ചയായത്. എന്നാൽ കേരളത്തിലേക്ക് ഇത് വരുന്നത് ഇതാദ്യമായാണ്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'മീ ടൂ'വിൽ കുടുങ്ങി മുകേഷ് എംഎൽഎ