#മീറ്റു ഇഫക്ട്: കോമഡി പരിപാടിക്ക് താഴിട്ട് ഹോട്ട് സ്റ്റാർ
Last Updated:
ന്യൂഡൽഹി: ലൈംഗികാരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കോമഡി പരിപാടി റദ്ദു ചെയ്ത് ഡിജിറ്റൽ എന്‍റർടയിൻമെന്‍റ് പ്ലാറ്റ്ഫോം ആയ ഹോട്ട് സ്റ്റാർ. 'ഓൺ എയർ വിത്ത് എഐബി' എന്ന കോമഡി പരിപാടിയുടെ മൂന്നാമത് സീസൺ ആണ് റദ്ദു ചെയ്തത്. അടുത്തിടെ എ ഐ ബി (ഓൾ ഇന്ത്യ ബാക്കോഡ്) ക്ക് എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി റദ്ദു ചെയ്തത്.
എ ഐ ബി ഗ്രൂപ്പിന്‍റെ സ്ഥാപകാംഗമായ ഗുർസിമ്രാൻ കമ്പക്കെതിരെയാണ് ലൈംഗികാരോപണങ്ങൾ ഉയർന്നിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് പരിപാടി റദ്ദു ചെയ്യുന്നത് സംബന്ധിച്ച് സ്റ്റാർ ഇന്ത്യ വിശദീകരണം നൽകിയത്. സ്ത്രീകളുടെ സുരക്ഷയാണ് കമ്പനിക്ക് വലുതെന്ന് പ്രസ്താവനയിൽ അവർ വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞദിവസം എ ഐ ബി മുൻ അംഗമായ ഉത്സവ് ചക്രവർത്തിക്കെതിരെ ഒരു സ്ത്രീയുടെ ആരോപണം ഉയർന്നിരുന്നു. തനിക്കും മറ്റു ചില സ്ത്രീകൾക്കും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ചാണ് ട്വിറ്ററിൽ ആരോപണം ഉയർത്തിയത്. എന്നാൽ, ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സ്ഥാപകാംഗം തൻമയ് ഭട്ട് എ ഐ ബി ഗ്രൂപ്പിൽ നിന്ന് പിൻവാങ്ങിയതായി പ്രഖ്യാപിച്ചു.
advertisement
എന്നാൽ, എ ഐ ബിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് എ ഐ ബി പ്രസ്താവനയിൽ അറിയിച്ചു. എ ഐ ബിയുടെ ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുക്കില്ലെന്നും എ ഐ ബി വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 9:00 AM IST