വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട പൈലറ്റ് വിങ് കേഡർ സാതെയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ് നടൻ പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലാണ് പൃഥ്വിരാജ് സാതെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്.
'അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരുന്നു. നമ്മുടെ സംഭാഷണങ്ങളെ എന്നും വിലമതിക്കും സാർ" - എന്ന് കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് ക്യാപ്റ്റൻ സാതെയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നത്.
അതേസമയം, അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
advertisement
റൺവേയിൽ നിന്ന് തെന്നിമാറി മുപ്പതടി താഴ്ചയിലേക്ക് പതിച്ച വിമാനം മതിലിൽ ഇടിച്ച് രണ്ടായി പിളരുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നവരെയാണ് അപകടം ഗുരുതരമായി ബാധിച്ചതെന്നാണ് വിവരം.
അതേസമയം, കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിലെ മുഴുവൻ പേരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണ്. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശികസമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകുന്നേരം 07.27നാണ് എത്തേണ്ടിയിരുന്നത്.
എയർപോർട്ട് കൺട്രോൾ റും നമ്പർ 0483 2719493, 2719321, 2719318, 2713020, 8330052468.