TRENDING:

Samara | യൂത്തന്മാർക്ക് കോമ്പറ്റീഷനുമായി നടൻ റഹ്മാനും; സ്മാർട്ട് ലുക്കിൽ സയൻസ് ഫിക്ഷൻ ചിത്രം 'സമാറ'യിൽ

Last Updated:

റഹ്മാൻ, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദീപു എന്നിവരെ പോസ്റ്ററിൽ കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രായം റിവേഴ്‌സ് ഗിയറിൽ ഓടുന്ന നടൻ എന്ന വിളിപ്പേരിന് മമ്മുക്കയ്ക്ക് മികച്ച കോമ്പറ്റിഷൻ നൽകി നടൻ റഹ്മാനും രംഗത്തെത്തുകയാണ്‌. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ കിടിലൻ ലുക്കിലാണ് റഹ്മാന്റെ നിൽപ്പ്. ‘സമാറ’ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളി, ടൊവിനോ തോമസ്, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷബീർ കല്ലറക്കൽ, മനോജ്‌ ഭാരതിരാജ, സുശീന്ദ്രൻ രഞ്ജിത്ത് ജയകൊടി, ദിവ്യൻഷാ കൗഷിക് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ജൂലൈ 14ന് റിലീസ് ചെയ്തു.
സമാറ
സമാറ
advertisement

പുതുമുഖ സംവിധായാകൻ ചാൾസ് ജോസഫ്  രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഓഗസ്റ്റ് നാലിന്  മാജിക്‌ ഫ്രെയിംസ് തിയെറ്ററുകളിൽ  എത്തിക്കും. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം.കെ. സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്.

റഹ്മാൻ, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദീപു എന്നിവരെ പോസ്റ്ററിൽ കാണാം. റഹ്മാന്റെ കയ്യിൽ പിടിച്ചിരിക്കുന്ന പുസ്തകത്തിന് സിനിമയിൽ വല്യ പ്രാധാന്യമുണ്ട്. ആ പുസ്തകം 1961 ജർമൻ കാലഘട്ടവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്.

advertisement

ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത് മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം- സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം- ഗോപി സുന്ദർ, മ്യൂസിക് ഡയറക്ടർ : ദീപക് വാരിയർ, എഡിറ്റർ: ആർ.ജെ. പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു, കോസ്റ്റ്യൂം: മരിയ സിനു, കലാസംവിധാനം: രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം: ദിനേശ് കാശി, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ്  സിബി ചീരൻ, മാർക്കറ്റിംഗ്: ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ പി.ആർ.: ഒബ്സ്ക്യൂറ, വിതരണം: മാജിക് ഫ്രെയിംസ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Rahman is playing lead character in a sci-fi movie Samara. Releasing the first look poster, he captioned: ‘SAMARA’ Guarded By Providence” !! Here is the First Look Poster of #Samara Written & Directed by Charles Joseph. Magic Frames Release’

മലയാളം വാർത്തകൾ/ വാർത്ത/Film/
Samara | യൂത്തന്മാർക്ക് കോമ്പറ്റീഷനുമായി നടൻ റഹ്മാനും; സ്മാർട്ട് ലുക്കിൽ സയൻസ് ഫിക്ഷൻ ചിത്രം 'സമാറ'യിൽ
Open in App
Home
Video
Impact Shorts
Web Stories