തുരുത്തിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതം അസാമാന്യ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കിയെന്ന് ജൂറി അഭിപ്രായപ്പെട്ടു. പതിനഞ്ചു വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിൽ ഡ്യൂപ്പ് ആയി വേഷം പ്രവർത്തിച്ചു വന്ന സുമാദേവി ആദ്യമായാണ് ഒരു സിനിമയിൽ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നത്.
നിർമൽ കലിതാ സംവിദാനം ചെയ്താ ‘ബ്രോക്കൻ സോൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആക്ഷെന്ദ്ര ദാസ് മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. അർമേനിയൻ ചിത്രമായ ദ സ്പ്രിങ് ആണ് മേളയിലെ മികച്ച ചിത്രം. ദുൽഖർ സൽമാൻ നായകനായ ഹിറ്റ് ചിത്രം
advertisement
‘സീതാരാമം’ പ്രതേക ജൂറി പുരസ്‌കാരത്തിന് അർഹമായി.
‘777 ചാർളി’ എന്ന ചിത്രത്തിലൂടെ കിരൺരാജ് മികച്ച സംവിധായകനായി. ചൈനീസ് ചിത്രമായ ‘റ്റിൽ ലവ് ഡു അസ് പാർട്ടിന്റെ’ സംവിധാകാൻ റാൻ ലീ ആണ് മികച്ച പുതുമുഖ സംവിധയകൻ. ബംഗ്ളാദേശ് ചിത്രമായ ‘ദി സെവൻ’ ആണ് മികച്ച തിരക്കഥാ അവാർഡ് ലഭിച്ച ചിത്രം.
ആദ്യമായി നായികയായെത്തിയ ചിത്രത്തിലെ പുരസ്കാരലബ്‌ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് സുമാദേവി പ്രതികരിച്ചു. സിനിമയിൽ കൂടുതൽ സജീവമാകാൻ പ്രചോദനമാണ് പുരസ്കാരമെന്നും തൃശൂർ സ്വദേശിയായ സുമാദേവി പറയുന്നു. വർഷങ്ങളായി സ്റ്റണ്ട് മാസ്റ്റർ മാഫിയാ ശശിയുടെ അസിസ്റ്റന്റാണ് സുമാദേവി.
