TRENDING:

ഋതുവിലെ യുവ നായകന്മാർ; 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും നിഷാനും വീണ്ടും

Last Updated:

ശ്യാമപ്രസാദിൻ്റെ 'ഋതു' എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ കടന്നുവരവ്. ആ സിനിമയിൽ നായകസ്ഥാനത്തു തന്നെ മറ്റൊരു നടനുമുണ്ടായിരുന്നു; നിഷാൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. ശ്യാമപ്രസാദിൻ്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ കടന്നുവരവ്. ആ സിനിമയിൽ നായകസ്ഥാനത്തു തന്നെ മറ്റൊരു നടനുമുണ്ടായിരുന്നു; നിഷാൻ. മലയാളിയായിരുന്നില്ല നിഷാൻ. നിഷാനും ആസിഫ് അലിക്കും ‘ഋതു’ ഏറെ ഖ്യാതി നേടിക്കൊടുത്തു.രണ്ടു പേർക്കും അവസരങ്ങൾ പിന്നീട് ഏറെ കടന്നു വന്നു.ആസിഫ് അലി കൂടുതൽ മലയാള ചിത്രങ്ങളിൽ നായകനായി.
ആസിഫ് അലി, നിഷാൻ
ആസിഫ് അലി, നിഷാൻ
advertisement

അന്യഭാഷക്കാരൻ എന്നതാകാം, നിഷാൻ മലയാളത്തിൽ നിന്നും അകന്നുവെങ്കിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിൽ നിഷാൻ്റെ സാന്നിദ്ധ്യം ഇപ്പോഴുമുണ്ട്. ഋതുവിലെ സഹപ്രവർത്തകനായ നിഷാനൊപ്പം നീണ്ട 11 വർഷത്തിനു ശേഷം ആസിഫ് അലിക്ക് ഇപ്പോൾ ഒരു ചിത്രത്തിൽ അഭിനയിക്കാനവസരം ലഭിച്ചു.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലാണിത്. ചിത്രത്തിലെ ഒരു സുപ്രധാനമായ കഥാപാത്രത്തെയാണ് നിഷാൻ അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രം നിഷാനെ വീണ്ടും മലയാള സിനിമാപ്രേക്ഷകർക്കിടയിൽ ശക്തമായി കടന്നു വരുവാനുള്ള അവസരത്തിന്  വഴിയൊരുക്കുന്നതാണ്.

advertisement

Also read: ക്രൂരനായ വില്ലന്‍; ലിയോയില്‍ ഹറോൽഡ് ദാസ് ആയി ആക്ഷൻ കിങ് അർജുൻ സർജ

ചേർപ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണമനയിലായിരുന്നു ആസിഫ് അലിയുമൊത്തുള്ള നിഷാൻ്റെ രംഗങ്ങൾ ചിത്രീകരിച്ചത്.ഏറെ ഇടവേളക്കു ശേഷം പഴയ ചങ്ങാതിമാരുടെ കണ്ടുമുട്ടൽ ഇരുവർക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു. ഇരുവരും ഗാഢാലിംഗനം ചെയ്ത് സന്തോഷം പങ്കിട്ടു.

അപർണ്ണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, നിഴൽ കൾ രവി, മേജർ രവി, വൈഷ്ണവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

advertisement

തിരക്കഥ, ഛായാഗ്രഹണം -രാഹുൽ രമേശ്; എഡിറ്റിംഗ്‌ – സൂരജ്. ഇ.എസ്., കലാസംവിധാനം – സജീഷ് താമരശ്ശേരി, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, പ്രൊജക്റ്റ് ഡിസൈൻ – കാക്കാസ്റ്റോറീസ്,പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- നോബിൾ ജേക്കബ്, ഏറ്റുമാന്നുർ, ഗോകുലൻ പിലാശ്ശേരി; പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ.

ഗുഡ് വിൽ എൻ്റെർടെൻമെൻറ്റിന്റെ ബാനറിൽ ജോബിജോർജ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒളപ്പമണ്ണ മന, ധോണി, ഹൈദ്രാബാദ്, ജാർക്കണ്ഡ് എന്നിവിടങ്ങളിലായി പൂർത്തിയാകും.പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – ബിജിത്ത് ധർമ്മടം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഋതുവിലെ യുവ നായകന്മാർ; 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും നിഷാനും വീണ്ടും
Open in App
Home
Video
Impact Shorts
Web Stories