TRENDING:

ആദിൽ ഇബ്രാഹിം നായകൻ. സംവിധാനം മമാസ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാപ്പി അപ്പച്ചാ സംവിധാനം ചെയ്ത മമാസിന്റെ പുതിയ ചിത്രം ഇമ്രാനിൽ ആദിൽ ഇബ്രാഹിം നായകൻ. ആങ്കറിങ്, മോഡലിംഗ് രംഗത്ത് നിന്നും സിനിമയിൽ പ്രവേശിച്ച ആദിൽ നായക വേഷത്തിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാവുമിത്. കാപ്പിരി തുരുത്ത്, ഹലോ ദുബായിക്കാരൻ എന്നീ ചിത്രങ്ങളിലാണ് ഇതിനു മുൻപ് ആദിൽ നായകനായി എത്തിയത്.
advertisement

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ ചാനൽ റിപ്പോർട്ടറുടെ വേഷമാണ് ആദിലിന്. പൃഥ്വിരാജിന്റെ തന്നെ നയനിൽ ഡോക്ടർ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരഭിമുഖത്തിൽ ആദിൽ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. പ്രമുഖ മലയാളം ചാനലിലെ ഡാൻസ് റിയാലിറ്റി ഷോ അവതരണത്തിലൂടെയാണ് വഴിയാണ് ആദിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.

2010 ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ചയിൽ ദിലീപ്, കാവ്യാ മാധവൻ എന്നിവരായിരുന്നു നായികാ നായകന്മാർ. ശേഷം സിനിമ കമ്പനി, മാന്നാർ മത്തായി സ്പീകിംഗ് 2 തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത് മമ്മാസ് രാമചന്ദ്രനാണ്. ഇക്കഴിഞ്ഞ ജൂലൈലാണ് ഇമ്രാന്റെ ടൈറ്റിൽ പുറത്തു വിട്ടത്. ഇമ്രാൻ 3:185 എന്നാണു ചിത്രത്തിന്റെ മുഴുവൻ പേര്. വിശുദ്ധ ഖുറാനിലെ ഒരു വാചകമാണ് പേരിനടിസ്ഥാനം. ഏതൊരാത്മാവും മരണം നേരിടണം എന്ന വാചകം തലക്കെട്ടിനൊപ്പമുണ്ട്. ചിത്രത്തിന്റെ പ്രമേയമോ, മറ്റു അഭിനേതാക്കൾ ആരെന്നോ പുറത്തു വിട്ടിട്ടില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദിൽ ഇബ്രാഹിം നായകൻ. സംവിധാനം മമാസ്