TRENDING:

ചാരുകസേരയിലിരുന്ന് ഓർമ്മകൾ പുതുക്കി 'മംഗലശ്ശേരി നീലകണ്ഠന്‍'; ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും വരിക്കാശ്ശേരി മനയില്‍

Last Updated:

ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ 'ആറാട്ടി'ന്‍റെ ഭാഗമായാണ് മോഹന്‍ലാല്‍ ലൊക്കേഷനുകളിലൊന്നില്‍ വീണ്ടും എത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വരിക്കാശ്ശേരി മനയെന്ന് കേട്ടാല്‍ സിനിമാപ്രേമികളുടെ മനസിലേക്ക് ഓടിയെത്തുന്നത് ദേവാസുരത്തിലെ 'മംഗലശ്ശേരി നീലകണ്ഠനും' നരസിംഹത്തിലെ 'പൂവള്ളി ഇന്ദുചൂഡനു' മൊക്കെയാണ്. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം വരിക്കാശ്ശേരി മനയില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
advertisement

ചിത്രീകരണം പുരോഗമിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ 'ആറാട്ടി'ന്‍റെ ഭാഗമായാണ് മോഹന്‍ലാല്‍ തന്‍റെയും പ്രിയ ലൊക്കേഷനുകളിലൊന്നില്‍ വീണ്ടും എത്തിയത്. മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മനയുടെ പൂമുഖത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ലാലിന്‍റെ ചിത്രം പങ്കുവച്ചത്.

Also Read പുതിയ വർഷത്തിൽ പുതിയ കേസുമായി അൻവർ ഹുസൈൻ; 'ആറാം പാതിര' പ്രഖ്യാപിച്ച് അഞ്ചാം പാതിര സംവിധായകൻ

മംഗലശ്ശേരി നീലകണ്ഠൻ എന്ന് കുറിച്ചു കൊണ്ടാണ് സമീർ ഹംസ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മുണ്ടും ഷർട്ടും അണിഞ്ഞ് മാസ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ആറാട്ടിൽ അവതരിപ്പിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ചാരുകസേരയിലിരുന്ന് ഓർമ്മകൾ പുതുക്കി 'മംഗലശ്ശേരി നീലകണ്ഠന്‍'; ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും വരിക്കാശ്ശേരി മനയില്‍
Open in App
Home
Video
Impact Shorts
Web Stories