advertisement

പുതിയ വർഷത്തിൽ പുതിയ കേസുമായി അൻവർ ഹുസൈൻ; 'ആറാം പാതിര' പ്രഖ്യാപിച്ച് അഞ്ചാം പാതിര സംവിധായകൻ

Last Updated:

അഞ്ചാം പാതിര റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'അഞ്ചാം പാതിര'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച്‌ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആറാം പാതിരയുടെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ പങ്കുവച്ചു. അഞ്ചാം പാതിര റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്. 'അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു. ആറാം പാതിരാ..ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്' എന്നാണ് സംവിധായകന്‍ പോസ്റ്റർ പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..!! A new case, a new mystery is unfolding..!! ആറാം പാതിരാ ❤❤ #aarampathiraa. Super Excited to watch this thriller taking shape..!! 😊😊

Posted by Midhun Manuel Thomas on Sunday, January 10, 2021
advertisement
അഞ്ചാം പാതിരയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന സൂചനകള്‍ സംവിധായകനും കുഞ്ചാക്കോ ബോബനും നേരത്തെ നല്‍കിയിരുന്നു. ഈ വര്‍ഷം തന്നെ ചിത്രം തീയറ്ററിലെത്തും.
കുഞ്ചാക്കോ ബോബൻ തന്നെയാണ് ലീഡ് റോളിൽ എത്തുന്നതെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിൽ അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. ആഷിഖ് ഉസ്മാനാണ് നിർമാണം. ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവഹിക്കും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പുതിയ വർഷത്തിൽ പുതിയ കേസുമായി അൻവർ ഹുസൈൻ; 'ആറാം പാതിര' പ്രഖ്യാപിച്ച് അഞ്ചാം പാതിര സംവിധായകൻ
Next Article
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement