TRENDING:

Kumari movie | ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക്

Last Updated:

ടൂറിസം പ്രചാരണത്തിനും ഡെസ്റ്റിനേഷൻ ബ്രാൻഡിങ്ങിനും പ്രാധാന്യം നൽകുന്ന സിനിമകളാണ് മേളയിൽ മത്സരിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐശ്വര്യ ലക്ഷ്മി (Aishwarya Lekshmi) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കുമാരി’ സിനിമ (Kumari movie) കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക്. ടൂറിസം പ്രചാരണത്തിനും ഡെസ്റ്റിനേഷൻ ബ്രാൻഡിങ്ങിനും പ്രാധാന്യം നൽകുന്ന സിനിമകളാണ് മേളയിൽ മത്സരിക്കുക. കാനഡ സർക്കാരിന്റെ സഹകരണത്തോടെ നടത്തുന്ന മേള ഓൺടാരിയോയിലുള്ള നോർത്ത് ബേയിൽ ഏപ്രിൽ 27, 28, 29 തിയതികളിലാണ് നടക്കുന്നത്.
കുമാരി
കുമാരി
advertisement

ഇന്ത്യയിൽ നിന്ന് ആദ്യമായിട്ടാണ് ഒരു സിനിമ ഈ മേളയിൽ പങ്കെടുക്കുന്നത്. നിർമൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കുമാരി’ 2022 ഒക്ടോബറിലാണ് റിലീസായത്.

Also read: മഹാപ്രളയത്തിന്റെ കഥ; അതിജീവനത്തിന്റെയും പ്രത്യാശയുടെയും ‘2018’; ട്രെയിലർ പുറത്ത്

ഷൈൻ ടോം ചാക്കോ, രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

advertisement

ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവർ ചേർന്നാണ് ‘കുമാരി’ നിർമ്മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഹാരീസ് ദേശം, സംഗീതം- ജേക്‌സ് ബിജോയ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Kumari movie | ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories