വിതരണ കമ്പനിയും ദിലീപിന്റെ ഉടമസ്ഥതയിൽ തന്നെ ആയിരുന്നു. അക്കാലത്ത് പുതുമുഖങ്ങളെ വച്ച് പരീക്ഷിച്ച് സിനിമ വിജയിച്ചതിൽ ദിലീപ് ഒട്ടേറെ അഭിനന്ദനം ഏറ്റു വാങ്ങുകയും ചെയ്തിരുന്നു.
അജു വർഗീസ്, ഭഗത് മാനുവൽ, ദീപക് പരംബോൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലൂടെ അരങ്ങിലെത്തിയ മറ്റു താരങ്ങൾ. ദിലീപ് ഇപ്പോൾ അനുജൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലും കൂടിയാണ്. 'തട്ടാശ്ശേരി കൂട്ടം' എന്ന സിനിമ നിർമ്മിക്കുന്നത് ദിലീപിന്റെ നിർമ്മാണ കമ്പനിയാണ്.
മധുരയിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി, ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥയും സംഭാഷണവുമെഴുതുന്നു.