"ഇവ രണ്ടിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നില്ല. എന്നാല്‍ അവരുടെ സിനിമകള്‍ (ദക്ഷിണേന്ത്യൻ) പ്രസക്തമാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അവര്‍ ഹോളിവുഡിനെ അനുകരിക്കുന്നില്ല. അവര്‍ കഥകള്‍ പറയുകയാണ്. എന്നാല്‍ നമ്മളിവിടെ താരങ്ങളെ വില്‍ക്കുകയാണ്," അനുപം ഖേര്‍ ഇ-ടൈംസിനോട് പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കള്‍ പ്രേക്ഷകരെ വില കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.
"ഒരു കൂട്ടായ പരിശ്രമത്തിലൂടെയാണ് ഒരു സിനിമ വിജയിക്കുന്നത്. തെലുങ്ക് സിനിമകള്‍ ചെയ്തുകൊണ്ടാണ് ഞാന്‍ അത് പഠിച്ചത്. ഞാന്‍ തെലുങ്കില്‍ മറ്റൊരു സിനിമ കൂടു ചെയ്തു. തമിഴില്‍ ഒരു സിനിമ ചെയ്തു, അടുത്തതായി ഒരു മലയാള സിനിമ ചെയ്യാന്‍ പോകുകയാണ്," അനുപം പറഞ്ഞു.
advertisement
തന്റെ ഏറ്റവും പുതിയ ചിത്രമായ കാര്‍ത്തികേയ 2 (തെലുങ്ക് ചിത്രം) ബോക്‌സ് ഓഫീസില്‍ ലാല്‍ സിംഗ് ഛദ്ദയെയും ദൊബാരായെയും പിന്നിലാക്കി മുന്നേറിയ സാഹചര്യത്തിലാണ് താരത്തിന്റെ അഭിപ്രായ പ്രകടനം. ഈ വര്‍ഷമാദ്യം, ഖേറിന്റെ 'ദി കാശ്മീര്‍ ഫയല്‍സ്' പ്രേക്ഷക ശ്രദ്ധ നേടുകയും ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.
സിനിമകള്‍ ബഹിഷ്‌ക്കരിക്കണം എന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ കാരണം സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് പറയുന്നത് അസംബന്ധമാണെന്നും അനുപം പറയുന്നു. "ആമിറിനെക്കുറിച്ച് അടുത്തിടെ ഞങ്ങള്‍ സംസാരിച്ചിരുന്നു. 'ദംഗല്‍' സിനിമ പുറത്തിറങ്ങിയതിനു ശേഷം 2015 ല്‍ അദ്ദേഹം ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. അത് അദ്ദേഹത്തിന്റെ ജനപ്രീതിയെയോ വിജയത്തെയോ ബാധിച്ചോ? എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു പ്രത്യേക സിനിമ കാണാന്‍ ചിലര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അത് അവരുടെ അവകാശമാണ്. ഒരു സിനിമ നന്നാവുകയും പ്രേക്ഷകര്‍ അത് ഇഷ്ടപ്പെടുകയും ചെയ്താല്‍ ആ സിനിമ വിജയിക്കും ," അദ്ദേഹം ടൈംസ് നൗവിനോട് പറഞ്ഞു.
കങ്കണ റണൗത്തിന്റെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ അടുത്തതായി അഭിനയിക്കുന്നത്. അന്തരിച്ച രാഷ്ട്രീയ നേതാവ് ജയപ്രകാശ് നാരായണന്റെ കഥാപാത്രത്തെയാണ് അനുപം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിദ്യുത് ജംവാളിനൊപ്പമുള്ള ഐബി 71ലും അദ്ദേഹം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.