ഷഹാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മൂന്ന് പ്രണയവും അവരുടെ കുടുംബ ബന്ധങ്ങളുമാണ് തികച്ചും രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഒരു തികഞ്ഞ ഫാമിലി കോമഡി ഡ്രാമയെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.
നടൻ അശ്വിൻ ജോസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
യുവാക്കൾ നെഞ്ചിലേറ്റിയ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നടനാണ് അശ്വിൻ ജോസ്. 96 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ഏറെ അംഗീകാരം നേടിയ ഗൗരി കിഷൻ ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലെത്തുന്നു. നായികാ സങ്കൽപ്പങ്ങളിൽ മലയാളി പ്രേഷകൻ ഏറെക്കാലം മനസ്സിൽ സൂഷിച്ച ഷീല ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
advertisement
ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ലെന, ദുർഗ കൃഷ്ണ, ജാഫർ ഇടുക്കി, സുധീഷ്, മണികണ്ഠൻ പട്ടാമ്പി, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അശ്വിൻ ജോസിൻ്റേതാണ് തിരക്കഥ.
മനു മഞ്ജിത്തിന്റെ വരികൾക്ക് ജോയൽ ജോസ് ഈണം പകർന്നിരിക്കുന്നു. തമിഴ് ഛായാഗ്രാഹകൻ സുരേഷ് ഗോപിയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – ലിജോ പോൾ, കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – അമൽ ചന്ദ്ര, കൊസ്റ്യൂം ഡിസൈൻ- സുജിത് സി.എസ്., ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – രവീഷ് നാഥ്, അസ്സോസിയേറ്റ് ഡയറക്ടർ- അവൽ സി. ബേബി, പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സജിർ, പ്രോജക്റ്റ് ഡിസൈനർ – ഹാരിസ് ദേശം, പി.ആർ.ഒ.- വാഴൂർ ജോസ്. സത്യം സിനിമാസിന്റെ ബാനറിൽ എൻ. സുധീഷും പ്രേമചന്ദ്രൻ എം.ജിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് അഞ്ചിന് ചിത്രം പ്രദർശനത്തിനെത്തുന്നു.
