TRENDING:

Arjun Asokan | രോമാഞ്ചത്തിന്‌ ശേഷം മൾട്ടി സ്റ്റാർ ചിത്രവുമായി അർജുൻ അശോകൻ; റോഡ് മൂവിയായി 'ഖജുരാഹോ ഡ്രീംസ്'

Last Updated:

കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരിടവേളക്ക് ശേഷം മലയാളത്തില്‍ വീണ്ടും ഒരു റോഡ് മൂവിയെത്തുകയാണ്. അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി രവി എന്നിവരെ പ്രധാന താരങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസ്’ ആണ് പൂര്‍ണമായി ഒരു റോഡ് മൂവിയായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട് എന്ന് അണിയറപ്രവർത്തകർ.
ഖജുരാഹോ ഡ്രീംസ്
ഖജുരാഹോ ഡ്രീംസ്
advertisement

മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതത്രേ. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്.

Also read: Citadel trailer | ആക്ഷൻ പാക്ക്ഡ് രംഗങ്ങളുമായി പ്രിയങ്ക ചോപ്രയുടെ ‘സിറ്റഡൽ’ പുതിയ ട്രെയ്‌ലർ

അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന് പ്രധാന പശ്ചാത്തലമാവുന്നത്. സച്ചി – സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഹരിനാരായണന്റെതാണ് വരികള്‍. കലാസംവിധാനം – മോഹന്‍ ദാസ്, മേക്കപ്പ് – കോസ്റ്റ്യൂം ഡിസൈന്‍ – അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബാദുഷ, പി.ആര്‍.ഒ. – വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ – ശ്രീജിത്ത് ചെട്ടിപ്പിടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Arjun Asokan | രോമാഞ്ചത്തിന്‌ ശേഷം മൾട്ടി സ്റ്റാർ ചിത്രവുമായി അർജുൻ അശോകൻ; റോഡ് മൂവിയായി 'ഖജുരാഹോ ഡ്രീംസ്'
Open in App
Home
Video
Impact Shorts
Web Stories