TRENDING:

Jiss Joy | ജിസ് ജോയ്‌ക്കൊപ്പം മാസാവാൻ ബിജു മേനോനും ആസിഫ് അലിയും; ഉത്തരകേരളത്തിലെ നാട്ടിൻപുറങ്ങളിൽ നിന്നും ഇൻവെസ്റ്റിഗേറ്റീവ് ചിത്രം

Last Updated:

കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലായി ചിത്രീകരണം നടക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജിസ് ജോയ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും നായകന്മാർ. ഏപ്രിൽ 17 തിങ്കളാഴ്ച
advertisement

തലശ്ശേരിയിലെ ആണ്ടല്ലൂർക്കാവ് ക്ഷേത്രത്തിൽ പുതിയ ചിത്രത്തിന് ആരംഭമായി. വിഷുവിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പു തന്നെ ഇവിടേക്ക് ഒരു ചിത്രമെത്തുന്നത് പരിസരവാസികൾക്കും ഏറെ കൗതുകമായി. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചലച്ചിത പ്രവർത്തകരും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങാണ് നടന്നത്.

അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് നിർമാണം. ആസിഫ് അലിയുടെ പത്നി സമാ ആസിഫ് അലി സ്വിച്ചോൺ കർമ്മം നിർവഹിച്ചു. മകൻ ആദം ആസിഫ് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്.

advertisement

ലിബർട്ടി ബഷീർ, നടനും സംവിധായകനുമായ മൃദുൽ നായർ, മോസയിലെ കുതിര മീനുകൾ എന്ന ചിത്രത്തിന്റെ സംവിധായകൻ അജിത്ത് പിള്ള തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജിസ് ജോയുടെ ആദ്യ മാസ് ചിത്രമായിരിക്കും ഇത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവസ്റ്റിഗേറ്റീവ് മാസ് ചിത്രം എന്ന നിലയിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലായി ചിത്രീകരണം നടക്കും.

Also read: Chiyaan Vikram | തിരിച്ചറിയാൻ സാധിക്കാത്ത വിധം മേക്കോവർ, ഡെഡിക്കേഷൻ വേറെ ലെവൽ; ‘തങ്കലാൻ’ മേക്കിങ് വീഡിയോയിൽ ചിയാൻ വിക്രം

advertisement

ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനുശ്രീ, റീനു മാത്യൂസ്, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ , ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും പ്രധാന അഭിനേതാക്കളാണ്.

സമൂഹത്തിൽ ഉത്തരവാദിത്വമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് പൂർണ്ണമായും മാസ് ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്നത്. ജിസ് ജോയിയുടെ ചിത്രങ്ങളിൽ ഏറ്റവും മുതൽമുടക്കുള്ള മാസ് ചിത്രവുമാണിത്. മലബാറിലെ ഗ്രാമങ്ങളിലൂടെ, സാധാരണക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.

advertisement

നവാഗതരായ ആനന്ദ് തേവർക്കാട്ട്, ശരത്ത് പെരുമ്പാവൂർ എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – ഛായാഗ്രഹണം – ശരൺ വേലായുധൻ, എഡിറ്റിംഗ് – സൂരജ്. ഇ. എസ്., കലാസംവിധാനം – അജയൻ മങ്ങാട്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ്- ഫർഹാൻസ് പി. ഫൈസൽ, അഭിജിത്ത് കെ.എസ്.,

പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി.ആർ.ഒ.- വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, സ്റ്റിൽസ് – അരുൺ പയ്യടിമീത്തൽ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Biju Menon and Asif Ali will play lead roles in the ever first mass entertainer directed by Jiss Joy. The plot revolves around an investigative thread

മലയാളം വാർത്തകൾ/ വാർത്ത/Film/
Jiss Joy | ജിസ് ജോയ്‌ക്കൊപ്പം മാസാവാൻ ബിജു മേനോനും ആസിഫ് അലിയും; ഉത്തരകേരളത്തിലെ നാട്ടിൻപുറങ്ങളിൽ നിന്നും ഇൻവെസ്റ്റിഗേറ്റീവ് ചിത്രം
Open in App
Home
Video
Impact Shorts
Web Stories